പൊന്നിയൻ സെൽവൻ 2 കൗണ്ട് ഡൗൺ സ്റ്റാർട്ട്സ്

ആ​രാ​ധകർ ഏറെ പ്രതിക്ഷയോടെ കാത്ത് നിന്ന പൊന്നിയൻ സെൽവൻ 2 ഉടൻ. ചിത്രത്തിന്റെ 100 ദിവസ കൗണ്ട് ഡൗൺ തുടങ്ങി. ഇതിന്റെ വീഡിയോ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. ചിത്രം ഏപ്രിൽ 28ന് തിയറ്ററുകളിൽ റീലിസ് ചെയ്യും.

മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ 1ൽ വിക്രം, കാര്‍ത്തി, ജയംരവി, ഐശ്വര്യ റായ്, തൃഷ, ഐശ്വര്യലക്ഷ്മി, ശരത് കുമാര്‍ , പാര്‍ത്ഥിപന്‍, റഹ്മാന്‍, ശോഭിത ധുലീപാല, പ്രകാശ് രാജ്. പ്രഭു, വിക്രം പ്രഭു, ലാല്‍, ജയറാം തുടങ്ങിയ വൻ താരനിരയാണ് അണിനിരന്നത്. രണ്ടാം ഭാ​ഗത്തിലും ആ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. നിർമാതാക്കളായ ലൈക്ക പ്രൊഡക്ഷൻസാണ് കൗണ്ട് ഡൗൺ വീഡിയോ പുറത്ത് വിട്ടത്.

മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട എന്നീ അഞ്ചു ഭാഷകളിൽ ആണ് പിഎസ് 1 റിലീസ് ചെയ്തത്. രണ്ടാം ഭാ​ഗവും ഇത്രയും ഭാഷകളിൽ തന്നെ റിലീസ് ചെയ്യും.

You might also like