വാട്‌സാപ്പ് ഇനി നിങ്ങള്‍ക്ക് പണിതരില്ല!

നമുക്കെല്ലാം പ്രിയങ്കരമായ സോഷ്യല്‍ നെറ്റ് വര്‍ക്കിംങ് ആണ് വാട്‌സാപ്പ്. പക്ഷേ ഫോണ്‍ മെമ്മറി അനുനിമിഷം കുറഞ്ഞുപോകുന്നതിനാല്‍ പലപ്പോഴും ഇത് നമുക്ക് അലോസരമുണ്ടാക്കാറുമുണ്ട്. എല്ലാ ദിവസവും ലക്ഷക്കണക്കിന് ആള്‍ക്കാരാണ് വാട്‌സാപ്പിലൂടെ ഫോട്ടോകളും ശബ്ദ രേഖകളും ലൊക്കേഷനും സ്റ്റിക്കറുകളുമെല്ലാം അയക്കുന്നത്. ഈ ഫയലുകള്‍ സേവ് ചെയ്യാനാണെങ്കില്‍ ഫോണിന്റെ സിംഹഭാഗവും വേണം. കുറെയധികം ഗ്രൂപ്പുകളില്‍ അംഗങ്ങളാണെങ്കില്‍ പിന്നെ പറയുകയും വേണ്ട.

ഫോണ്‍ മെമ്മറി കുറവാണെങ്കില്‍ മെസ്സേജുകളും ഫയലുകളും വാട്‌സാപ്പ് മെമ്മറിയില്‍ നിന്ന് മാത്രമല്ല ഫോണ്‍ മെമ്മറിയില്‍ നിന്നും ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ വാട്‌സാപ്പ് തന്നെ നല്‍കുന്നുണ്ട്. നിങ്ങളുടെ കയ്യിലുള്ളത് ആന്‍ഡ്രോയിഡ് ഫോണാണെങ്കില്‍ വാട്‌സാപ്പ് മീഡിയ ക്യാഷെ എങ്ങനെ ക്ലിയറാക്കാം എന്ന് നോക്കാം

നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണില്‍ വാട്‌സാപ്പ് തുറന്ന് ഏറ്റവും മുകളിലായി വലതു ഭാഗത്തുള്ള മൂന്ന് കുത്തുകളില്‍ ക്ലിക്ക് ചെയ്തതിനു ശേഷം സെറ്റിംഗ്‌സ് ഓപ്ഷന്‍ തുറക്കുക

സ്റ്റോറേജ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുമ്പോള്‍ നിങ്ങളുടെ വാട്‌സാപ്പ് കോണ്ടാക്ടുകളും, അവയെല്ലാം ഫോണില്‍ എത്ര മെമ്മറി ഉപയോഗിക്കുന്നു എന്നും കാണാന്‍ കഴിയും.ഏതെങ്കിലും ഒരു കോണ്‍ടാക്ട് തിരഞ്ഞെടുത്ത് ‘Free Up Space option’ ക്ലിക്ക് ചെയ്യുക. അപ്പോള്‍ ആ കോണ്‍ടാക്ട് ഷെയര്‍ ചെയ്ത വീഡിയോകളും, ഫോട്ടോകളും, ഓഡിയോ ഫയലുകളും സ്റ്റിക്കറുകളും എല്ലാം കാണാം. മാത്രമല്ല ഓരോ ഫയലുകളും എത്ര മെമ്മറിയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും രേഖപ്പെടുത്തിയിട്ടുണ്ടാകും.

ഇഷ്ടമുള്ള ഡാറ്റ അതില്‍ നിന്നും ക്ലിയര്‍ ചെയ്യാം. വീഡിയോ മെസ്സേജുകളാണ് കൂടുതലെങ്കില്‍ നിങ്ങള്‍ക്ക് കൂടുതല്‍ മെമ്മറി ലഭിക്കാന്‍ വീഡിയോ മെസ്സേജുകള്‍ ഡിലീറ്റ് ചെയ്യാം. ഈ ഫയലുകള്‍ സെലക്ട് ചെയ്ത് ഡിലീറ്റ് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക. അതിനുശേഷം ‘Clear Message’ തിരഞ്ഞെടുക്കാം. ഇതോടെ വീഡിയോകളും മെസ്സേജുകളും ഗാലറിയില്‍ നിന്നും അപ്രത്യക്ഷമായിക്കോളും. ഇങ്ങനെ പുതിയ മെസ്സേജുകളും ഫയലുകളും സൂക്ഷിക്കാന്‍ മെമ്മറിയും ലഭിക്കും.

You might also like