വാട്ട്സ്‌ആപ്പിൽ ഓൺലൈനിൽ ഉണ്ടെന്ന് ആരും അറിയാതിരിക്കണോ ? വഴിയുണ്ട്

വാട്ട്‌സ്ആപ്പ് ഉപയോക്താക്കൾക്കായി അടുത്തിടെ നിരവധി പുതിയ സ്വകാര്യ ഫീച്ചറുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഓൺലൈൻ സ്‌റ്റാറ്റസ് മറയ്ക്കുക എന്നതാണ് പ്രധാന ഫീച്ചറുകളിലൊന്ന്. വാട്ട്‌സ്ആപ്പ് കുറച്ച് മാസങ്ങൾക്ക് മുമ്പ് ഓൺലൈൻ സ്റ്റാറ്റസ് മറയ്ക്കൽ സവിശേഷത ബീറ്റ വേർഷനിൽ അവതരിപ്പിച്ചിരുന്നു. ഇപ്പോൾ ഈ സവിശേഷത iOS, Android പ്ലാറ്റ്‌ഫോമുകളിലെ എല്ലാ ഉപയോക്താക്കൾക്കും ലഭ്യമാണ്. ഇതിലൂടെ ആവശ്യമില്ലാത്തവരിൽ നിന്ന് ഉപയോക്താക്കൾക്ക് തങ്ങളുടെ സ്‌റ്റാറ്റസ്‌ മറച്ചുവെക്കാൻ സാധിക്കും.

വാട്ട്‌സ്ആപ്പ് ഓൺലൈൻ സ്‌റ്റാറ്റസ് എങ്ങനെ മറയ്ക്കാം ?

ഘട്ടം 1: ആൻഡ്രോയിഡ് അല്ലെങ്കിൽ ഐഒഎസ് ഉപയോക്താക്കൾ ആദ്യം വാട്ട്‌സ്ആപ്പ് ആപ്പ് അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്

ഘട്ടം 2: നിങ്ങളുടെ ഫോണിൽ വാട്ട്‌സ്ആപ്പ് തുറക്കുക

ഘട്ടം 3: സെറ്റിങ്‌സ് മെനുവിലേക്ക് പോകുക

ഘട്ടം 4: അടുത്തതായി, അക്കൗണ്ട് സെറ്റിങ്സിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 5: സ്വകാര്യത ഓപ്ഷനിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യുക

ഘട്ടം 6: അവസാനം കാണുന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക

ഘട്ടം 7: “ഓൺലൈനിലായിരിക്കുമ്പോൾ ആർക്കൊക്കെ കാണാനാകുമെന്ന്” നിങ്ങൾക്ക് തിരഞ്ഞെടുക്കാം

ഘട്ടം 8: നിങ്ങളുടെ ആവശ്യങ്ങൾക്കനുസരിച്ച് സെറ്റിങ്‌സ് മാറ്റുക.

നിലവിൽ ഉപയോക്താക്കൾക്ക് അവരുടെ ലാസ്‌റ്റ് സീനും മറയ്ക്കാനുള്ള ഓപ്‌ഷൻ ലഭ്യമാണ്. ലാസ്‌റ്റ് സീൻ പോലെ തന്നെ ഓൺലൈൻ സ്‌റ്റാറ്റസ് മറയ്ക്കുന്നതിനും നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ മാത്രമേ ലഭിക്കൂ. ഓൺലൈൻ സ്‌റ്റാറ്റസ് ഹൈഡിംഗ് ഫീച്ചർ കൊണ്ട് വന്നതിലൂടെ സ്വകാര്യതയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി സ്വകാര്യതയുമായി ബന്ധപ്പെട്ട നിരവധി പുതിയ ഫീച്ചറുകൾ വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിരുന്നു.

പ്ലാറ്റ്‌ഫോമിലെ എല്ലാ ചാറ്റുകളും എൻഡ്-ടു-എൻഡ് എൻക്രിപ്റ്റഡ് ആണെന്ന് കമ്പനി അവകാശപ്പെടുന്നു, അതായത് സന്ദേശം അയക്കുന്നവർക്കും സ്വീകരിക്കുന്നവർക്കും അല്ലാതെ മറ്റാർക്കും ചാറ്റുകൾ വായിക്കാൻ കഴിയില്ല. ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമ്മ്യൂണിറ്റി ഫീച്ചർ ഉൾപ്പെടെ ഏതാനും സവിശേഷതകൾ കൂടി വാട്ട്‌സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. 32 പേർക്ക് പങ്കെടുക്കാവുന്ന വീഡിയോ കോളിംഗ്, ഗ്രൂപ്പിൽ ഉൾക്കൊള്ളിക്കാവുന്ന ആളുകളുടെ എണ്ണം 1024 ആക്കി ഉയർത്തൽ എന്നിവയാണ് പ്രധാന ഫീച്ചറുകൾ.

You might also like