‘വിചിത്രം’ ഒക്ടോബർ 14 വെള്ളിയാഴ്ച തീയറ്ററുകളിൽ

ഷൈൻ ടോം ചാക്കോ നായകനാകുന്ന ‘വിചിത്രം’ ഒക്ടോബർ 14 വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും. ക്ലീൻ യുഎ സർട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. പേരുകൊണ്ടും പോസ്റ്ററിന്റെ പ്രത്യേകതകൾ കൊണ്ടും ശ്രദ്ധേയമായ ചിത്രമാണ് വിചിത്രം. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ട്രെയ്‌ലറിന്  മികച്ച പ്രതികരണമാണ് ലഭിച്ചത്. 

അച്ചു വിജയനാണ് വിചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലാൽ, ബാലു വർഗീസ്, ജോളി ചിറയത്ത്, കനി കുസൃതി, കേതകി നാരായൺ തുടങ്ങിയ താരങ്ങളും പ്രധാന വേഷം അവതരിപ്പിക്കുന്നു. നിഖിൽ രവീന്ദ്രൻ ആണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജോയ് മൂവി പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ അജിത് ജോയും അച്ചു വിജയനും ചേർന്നാണ് നിർമാണം.

അർജുൻ ബാലകൃഷ്ണനാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അച്ചു വിജയൻ തന്നെയാണ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. സൂരജ് രാജ് കോ ഡയറക്ടറായും ആർ അരവിന്ദൻ ക്രിയേറ്റീവ് ഡയറക്ടറായും പ്രവർത്തിച്ചിരിക്കുന്നു. സുരേഷ് പ്ലാച്ചിമട മേക്കപ്പും ദിവ്യ ജോബി കോസ്റ്റ്യൂമും കൈകാര്യം ചെയ്തിരിക്കുന്നു. ദീപക് പരമേശ്വരനാണ് പ്രൊഡക്ഷൻ കൺട്രോളർ.

You might also like