സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ അവസരങ്ങള്‍

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡിനു കീഴിലുള്ള ഭിലായ് സ്റ്റീല്‍ പ്ലാന്റില്‍ അവസരം. വിവിധ വിഭാഗങ്ങളിലായി 296 ഒഴിവുകളാണുള്ളത്. നവംബര്‍ 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം

തസ്തിക, ഗ്രേഡ്, ഒഴിവ് എന്നിവ ചുവടെ.

ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി (എസ്-3): 123 ഒഴിവ്,
അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍ (എസ്-3): 53 ഒഴിവ്

മൈനിങ് ഫോര്‍മാന്‍ (എസ്-3): 14 ഒഴിവ്

മൈനിങ് മേറ്റ് (എസ്-1): 30 ഒഴിവ്

സര്‍വേയര്‍ (എസ്-3): 4 ഒഴിവ്

ജൂനിയര്‍ സ്റ്റാഫ് നഴ്‌സ് (എസ്-3): 21 ഒഴിവ്

ഫാര്‍മസിസ്റ്റ് ട്രെയിനി (എസ്-3): 7 ഒഴിവ്

സബ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ട്രെയിനി (എസ്-3): 8 ഒഴിവ്

ഫയര്‍മാന്‍ കം ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിനി (എസ്-1): 36 ഒഴിവ്

തസ്തിക, വിഭാഗം, യോഗ്യത ചുവടെ.

ഓപ്പറേറ്റര്‍ കം ടെക്നീഷ്യന്‍ ട്രെയിനി

ഇലക്ട്രിക്കല്‍, കെമിക്കല്‍, മെക്കാനിക്കല്‍, മെറ്റലര്‍ജി, ഇന്‍സ്ട്രുമെന്റേഷന്‍, ഇലക്ട്രോണിക്‌സ്: മെട്രിക്കുലേഷന്‍, ബന്ധപ്പെട്ട വിഭാഗത്തില്‍ ഫുള്‍ടൈം ത്രിവല്‍സര എന്‍ജിനീയറിങ് ഡിപ്ലോമ.

അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍

ബോയിലര്‍ ഓപ്പറേറ്റര്‍: മെട്രിക്കുലേഷനും ദ്വിവല്‍സര ഐടിഐയും. ഒന്നാംക്ലാസ്/രണ്ടാംക്ലാസ് ബോയിലര്‍ അറ്റന്‍ഡന്റ് കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്.

ഫിറ്റര്‍, വെല്‍ഡര്‍, ഇലക്ട്രീഷ്യന്‍: മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡില്‍ ഐടിഐയും അല്ലെങ്കില്‍ മെട്രിക്കുലേഷനും ബന്ധപ്പെട്ട ട്രേഡില്‍ എന്‍സിവിടിയും

ഡ്രില്‍ ഓപ്പറേറ്റര്‍: മെട്രിക്കുലേഷന്‍, ഏതെങ്കിലും ട്രേഡില്‍ ദ്വിവല്‍സര ഐടിഐ, ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സ്, ഒരു വര്‍ഷം പ്രവൃത്തിപരിചയം.

ഹെര്‍ത്ത് മാന്‍: മെട്രിക്കുലേഷനും ഏതെങ്കിലും ട്രേഡില്‍ ദ്വിവല്‍സര ഐടിഐയും.

മൈനിങ് ഫോര്‍മാന്‍: മെട്രിക്കുലേഷനും മൈനിങ് എന്‍ജിനീയറിങ്ങില്‍ ഫുള്‍ടൈം ത്രിവല്‍സര ഡിപ്ലോമയും. മൈന്‍സ് ഫോര്‍മാന്‍ കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

മൈനിങ് മേറ്റ്: മെട്രിക്കുലേഷന്‍, മൈനിങ് മേറ്റ് കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, കുറഞ്ഞത് ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

സര്‍വേയര്‍: മെട്രിക്കുലേഷനും മൈനിങ് ആന്‍ഡ് മൈന്‍സ് സര്‍വേയിങ്ങില്‍ ഫുള്‍ടൈം ത്രിവല്‍സര ഡിപ്ലോമയും. മൈന്‍സ് സര്‍വേയേഴ്‌സ് കോംപീറ്റന്‍സി സര്‍ട്ടിഫിക്കറ്റ്, ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

സബ് ഫയര്‍ സ്റ്റേഷന്‍ ഓഫിസര്‍ ട്രെയിനി(പുരുഷന്‍): ബിരുദം, എന്‍എഫ്എസ്സി നാഗ്പുരില്‍ നിന്നുമുള്ള സബ് ഓഫിസര്‍ കോഴ്‌സ് അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫയര്‍ എന്‍ജിനീയേഴ്‌സിന്റെ ഗ്രാജുവേറ്റ്ഷിപ് പരീക്ഷ. എച്ച്വിഡി ലൈസന്‍സ്.

ഫയര്‍മാന്‍ കം ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിനി (പുരുഷന്‍): മെട്രിക്കുലേഷനും ഹെവി മോട്ടോര്‍ വെഹിക്കിള്‍ ലൈസന്‍സും. ഒരു വര്‍ഷത്തെ ഹെവി മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് പ്രവൃത്തിപരിചയം.

ജൂനിയര്‍ സ്റ്റാഫ് നഴ്സ് ട്രെയിനി: ബിഎസ്സി നഴ്സിങ് അല്ലെങ്കില്‍ പ്ലസ്ടു സയന്‍സ്, ജനറല്‍ നഴ്സിങ് ആന്‍ഡ് മിഡ്വൈഫറിയില്‍ ത്രിവല്‍സര ഡിപ്ലോമ. നഴ്സിങ് കൗണ്‍സില്‍ ഓഫ് ഇന്ത്യ/സ്റ്റേറ്റ് നഴ്സിങ് കൗണ്‍സില്‍ റജിസ്ട്രേഷന്‍. ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

ഫാര്‍മസിസ്റ്റ് ട്രെയിനി: ഫാര്‍മസി ബിരുദം അല്ലെങ്കില്‍ പ്ലസ്ടു സയന്‍സ്, ഫാര്‍മസിയില്‍ ദ്വിവല്‍സര ഡിപ്ലോമ. ഇന്ത്യന്‍/സ്റ്റേറ്റ് ഫാര്‍മസി കൗണ്‍സില്‍ റജിസ്ട്രേഷന്‍. ഒരു വര്‍ഷത്തെ യോഗ്യതാനന്തര പ്രവൃത്തിപരിചയം.

അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍, മൈനിങ് മേറ്റ്, ഫയര്‍മാന്‍ കം ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ ട്രെയിനി ഒഴികെയുള്ള തസ്തികയില്‍ യോഗ്യതാ പരീക്ഷയില്‍ കുറഞ്ഞത് 50% മാര്‍ക്ക് നേടിയിരിക്കണം (പട്ടികവിഭാഗം, ഭിന്നശേഷിക്കാര്‍ക്ക് 40% മാര്‍ക്ക് മതി). ശാരീരിക യോഗ്യതകള്‍ സംബന്ധിച്ച വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

ശമ്പളം: എസ് -3: 16800- 24110 രൂപ

എസ് -1 : 15830- 22150 രൂപ

പ്രായം: 18-28 വയസ്. അര്‍ഹരായവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

അപേക്ഷാഫീസ്: 250 രൂപ. അറ്റന്‍ഡന്റ് കം ടെക്നീഷ്യന്‍, മൈനിങ് മേറ്റ്, ഫയര്‍മാന്‍ കം ഫയര്‍ എന്‍ജിന്‍ ഡ്രൈവര്‍ തസ്തികയിലേക്ക് 150 രൂപ. എസ്സി/എസ്ടി/ഭിന്നശേഷിക്കാര്‍/വിമുക്തഭടന്‍മാര്‍/ഡിപ്പാര്‍ട്ട്‌മെന്റല്‍ ഉദ്യോഗാര്‍ഥികള്‍ എന്നിവര്‍ക്കു ഫീസില്ല. നെറ്റ് ബാങ്കിങ്/ക്രെഡിറ്റ് കാര്‍ഡ്/ഡെബിറ്റ് കാര്‍ഡ് മുഖേന ഫീസ് അടയ്ക്കാം.

വിശദവിവരങ്ങള്‍ക്ക്: www.sail.co.in

You might also like