‘നാഗവല്ലി ഇങ്ങനെ പേടിക്കാമോ?’;നടി ശോഭനയുടെ ദീപാവലി ആഘോഷ വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ
ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ പടക്കം ധൈര്യപൂർവം കയ്യിലെടുത്ത് റോഡിൽ വയ്ക്കുന്ന ശോഭനയെയാണ് വിഡിയോയുടെ തുടക്കത്തിൽ കാണുന്നത്. പിന്നീട് പടക്കം കത്തിക്കുകയെന്നതാണ് വെല്ലുവിളി. ആദ്യ ശ്രമത്തിൽ രക്ഷയില്ല.
മൂന്നാമത്തെ ശ്രമത്തില്‍ പടക്കത്തിനു തീപിടിച്ചു, പക്ഷേ ആ പരിസരത്ത് ശോഭന ഉണ്ടായാരുന്നില്ല. പടക്കത്തിനു തീപിടിച്ചതും ഒരൊറ്റ ഓട്ടമായിരുന്നു.
തന്റെ പഴയ ബാച്ചിലെ കുട്ടികളാണ് സാധാരണ ഇതൊക്കെ ചെയ്തുതന്നിരുന്നതെന്നും അവരെ ഈ അവസരത്തിൽ മിസ് ചെയ്യുന്നുവെന്നും ശോഭന വിഡിയോയുടെ അടിക്കുറിപ്പായി കുറിച്ചു. രസകരമായ കമന്റുകളാണ് വിഡിയോയ്ക്കു ലഭിക്കുന്നത്. നാഗവല്ലി ഇങ്ങനെ പേടിക്കാമോ?, ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രമേ കണ്ടിട്ടുള്ളൂ, നാഗവല്ലിയായി ഞങ്ങളെ പേടിപ്പിച്ച ടീം ആണ് ഓടുന്നത്…എന്നിങ്ങനെ പോകുന്നു കമന്റുകൾ.