കിംഗ് ഖാന്റ ജന്മദിനത്തില്‍ ‘പഠാന്‍’ ടീസര്‍
ഹിന്ദി സിനിമയില്‍ 30 വര്‍ഷം പൂര്‍ത്തിയാക്കിയതിന് പിന്നാലെ ഷാറൂഖ് ഖാന്‍ ഇന്‍സ്റ്റഗ്രാം ലൈവില്‍ എത്തിയിരുന്നു. തന്റെ പുതിയ ചിത്രമായ പഠാനെ കുറിച്ചും, 3 വര്‍ഷത്തോളം സിനിമയില്‍ നിന്ന് വിട്ടുനിന്നതിനെ കുറിച്ചും തന്റെ പ്രിയപ്പെട്ട പാട്ടിനെ കുറിച്ചുമെല്ലാം അന്ന് ഷാറൂഖ് സംസാരിച്ചിരുന്നു. ആരാധകരുമായി സംവദിക്കുന്നതിനിടെ പഠാന്റെ ടീസര്‍/ട്രെയിലറുമായി ബന്ധപ്പെട്ട വിവരങ്ങളും അദ്ദേഹം പങ്കുവെച്ചിരുന്നു.
അടുത്ത വര്‍ഷം പുറത്തിറങ്ങാനുള്ള ഷാറൂഖ് ഖാന്റെ ആദ്യ ചിത്രമാണ് പഠാന്‍. ഇപ്പോള്‍ ഇതാ ട്വിറ്ററില്‍ പഠാന്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ ടീസര്‍ ഷാറൂഖ് ഖാന്റെ ജന്മദിനമായ നവംബര്‍ 2ന് എത്തുമെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പഠാന്‍ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി മാറുകയും ചെയ്തു.
പഠാനില്‍ ഷാറൂഖിന് പുറമെ ദീപിക പദുക്കോണും ജോണ്‍ എബ്രഹാമും എത്തുന്നുണ്ടെന്നതാണ് സവിശേഷത. സൂപ്പര്‍ താരങ്ങളുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവന്നതോടെ ചിത്രത്തിനായുള്ള ആരാധകരുടെ പ്രതീക്ഷകള്‍ വാനോളം ഉയര്‍ന്നിരുന്നു. പഠാന്‍ ടീസര്‍ എത്തുന്നതോടെ യൂട്യൂബ് റെക്കോര്‍ഡുകള്‍ തകരുമെന്നാണ് ആരാധകര്‍ പറയുന്നത്. 2023 ജനുവരി 25നാണ് പഠാന്‍ തിയേറ്ററുകളിലെത്തുക.