‘കാന്താര’യ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ? 

റിഷബ് ഷെട്ടി(Rishab Shetty) നായകനായ കാന്താര(Kantara) എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പാന്‍ ഇന്ത്യന്‍ ചിത്രമായി ഒരുങ്ങിയ കാന്താര തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോള്‍.

‘കാന്താര’യുടെ രണ്ടാം ഭാഗത്തെ കുറിച്ച് റിഷഭ് ഷെട്ടി പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഇപ്പോള്‍ മനസ് ശൂന്യമാണെന്നായിരുന്നു റിഷഭ് ഷെട്ടിയുടെ പ്രതികരണം. തനിയ്ക്ക് രണ്ട് മാസത്തെ ഇടവേള അനിവാര്യമാണെന്നും പുതിയൊരു തുടക്കമാണ് ഇനി വേണ്ടതെന്നും റിഷഭ് പറഞ്ഞു. 

കാന്താരയ്ക്ക് രണ്ടാം ഭാഗമുണ്ടാകുമോ എന്ന് പറയാറായിട്ടില്ല. ഇപ്പോഴും കാന്താരയുടെ പ്രൊമോഷന്‍ നടക്കുകയാണ്. അതിനാല്‍ ‘കാന്താര’യെ കുറിച്ച് മാത്രമേ ഇപ്പോള്‍ പറയാനാകൂ എന്നും പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ റിഷഭ് വ്യക്തമാക്കി. 

You might also like