ഈ 5 ഭക്ഷണ പദാര്‍ഥങ്ങള്‍ കഴിക്കൂ, കൊളസ്‌ട്രോളിനെ കൈപ്പിടിയിലൊതുക്കൂ
ഇന്നത്തെകാലത്ത് ഒട്ടുമിക്ക ആളുകളെയും അലട്ടുന്ന ജീവിതശൈലി രോഗമാണ് കൊളസ്‌ട്രോള്‍. ശരീരത്തില്‍ കൊളസ്‌ട്രോളിന്റെ അളവ് വര്‍ധിക്കുന്നത് ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിക്കും.ഉയര്‍ന്ന കൊളസ്ട്രോളിന്റെ ഏറ്റവും വലിയ കാരണം ജീവിതശൈലിയല്‍ വന്ന മാറ്റങ്ങളാണ്. എന്നിരുന്നാലും ജനിതക പരമായും അല്ലെങ്കില്‍ മറ്റ് രോഗങ്ങളോ അതിനായി കഴിക്കുന്ന മരുന്നുകള്‍ കാരണമോ ഉണ്ടാകാം. ഉയര്‍ന്ന കൊളസ്‌ട്രോള്‍ കാരണംപ്രമേഹം, ഹൃദയാഘാതം തുടങ്ങിയവയും ഉണ്ടാകാം. കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനായി ഈ അഞ്ച് കാര്യങ്ങള്‍ നിങ്ങളുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്.
1.മല്ലി വിത്ത്
മല്ലി വിത്തിട്ട് വെള്ളം ദിവസവും കുടിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കുകയും ശരീരത്തിലെ നല്ല കൊളസ്‌ട്രോളിന്റെ അളവ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും.ആദ്യം വെള്ളവും മല്ലിയും തിളപ്പിച്ച ശേഷം രാത്രി മുഴുവന്‍ തണുക്കാന്‍ വയ്ക്കുക.ഇതിന്റെ അരിച്ചെടുത്ത വെള്ളം രാവിലെ വെറും വയറ്റില്‍ കുടിക്കുക.
2.മഞ്ഞള്‍
നിങ്ങളുടെ ധമനികളില്‍ അടിഞ്ഞുകൂടിയ കൊഴുപ്പ് കുറയ്ക്കാന്‍ മഞ്ഞളിന് കഴിയും.മഞ്ഞളിന് ആന്റി ബാക്ടീരിയല്‍ ഗുണങ്ങളുമുണ്ട്.ദിവസവും പച്ചക്കറികളില്‍ മഞ്ഞള്‍ ഉപയോഗിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. ഉറങ്ങുന്നതിനുമുമ്പ് ഒരു ഗ്ലാസ് പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കുന്നതും ആരോഗ്യത്തിന് നല്ലതാണെന്ന് ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.
3. ഗ്രീന്‍ ടീ
ദിവസവും ഒരു കപ്പ് ഗ്രീന്‍ ടീ കുടിക്കുന്നത് ഉയര്‍ന്ന കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു.ഗ്രീന്‍ ടീയില്‍ ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഹാനികരമായ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനൊപ്പം നിങ്ങളെ ആരോഗ്യമുള്ളവരാക്കാന്‍ ഇത് സഹായിക്കുന്നു.
4. സോലുബിള്‍ ഫൈബര്‍
ഓട്സ്, അരി, പഴങ്ങള്‍, ആപ്പിള്‍, സ്‌ട്രോബെറി, കടല, ധാന്യങ്ങള്‍ തുടങ്ങിയ ഭക്ഷ്യവസ്തുക്കളില്‍ ധാരാളമായി സോലുബിള്‍ ഫൈബര്‍ കാണപ്പെടുന്നു. കൊളസ്‌ട്രോള്‍ കുറയ്ക്കാനും രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും ഇത് സഹായിക്കും.
5. ഫ്‌ളാക്‌സ് സീഡ്‌സ് (ചണവിത്ത്)
ഫ്‌ളാക്‌സ് സീഡ്‌സ് മുഴുവനായോ പൊടിച്ചോ പാലില്‍ ചേര്‍ത്ത് കുടിക്കാം.ഫ്‌ളാക്‌സ് സീഡ് ധമനികളിലെ വീക്കം കുറയ്ക്കുകയും കൊളസ്‌ട്രോള്‍ അളവ് നിയന്ത്രിക്കുകയും ചെയ്യുന്നു.ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗം ദിവസവും 30 ഗ്രാം ഫ്‌ളാക്‌സീഡ് കഴിക്കുക എന്നതാണ്.ഈ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിങ്ങളുടെ ദിനചര്യയില്‍ ഉള്‍പ്പെടുത്തുകയാണെങ്കില്‍ കൊളസ്‌ട്രോള്‍ നിയന്ത്രണവിധേയമാക്കാനാകും.