മഴവില്ല് വീട്ടിലെ റിയല്‍ ലൈഫ് ആനിമേഷന്‍ രാജകുമാരി!!

കാര്‍ട്ടൂണുകളും ഗെയിമുകളും എല്ലാക്കാലത്തും കുട്ടികള്‍ക്കും യുവാക്കള്‍ക്കും പ്രിയപ്പെട്ടതാണ്. ചെറുപ്പത്തില്‍ കണ്ട കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളെ ഒരു നൊസ്റ്റാള്‍ജിയ പോലെ മനസ്സിലെങ്കിലും സൂക്ഷിക്കുന്നവരാണ് നമ്മള്‍ യുവാക്കള്‍. എന്നാല്‍ പ്രിയപ്പെട്ട കാര്‍ട്ടൂണ്‍ കഥാപാത്രത്തെപ്പോലെ യഥാര്‍ത്ഥ ജീവിതം നയിക്കുന്ന ഒരാളുണ്ട്, പിക്‌സീലോക്ക് എന്ന് ആരാധകര്‍ വിളിക്കുന്ന ഇരുപത്തിയൊന്നുകാരി ജിലിയന്‍ വെസ്സെ.

ഫാഷന്‍ ഡിസൈനര്‍ സ്റ്റുഡന്റ് ആയ ജിലിയന്‍ പ്രശസ്തയായ യൂടൂബര്‍ കൂടിയാണ്. ജീവിതപങ്കാളിയായ സ്റ്റീവിനോടൊപ്പം ജിലിയന്‍ താമസിക്കുന്ന വീടിനും ജീവിക്കുന്ന രീതികള്‍ക്കുമുണ്ട് ഏറെ പ്രത്യേകതകള്‍. മഴവില്ലിനെ ഏറെ ഇഷ്ടപ്പെടുന്ന ജിലിയന്‍ വീട് മുഴുവന്‍ മഴവില്‍ വര്‍ണ്ണങ്ങള്‍ നിറച്ചിരിക്കയാണ്.

ജിലിയന്റെ വസ്ത്രധാരണവും ഉപയോഗിക്കുന്ന വസ്തുക്കളുമെല്ലാം കാര്‍ട്ടൂണ്‍ ലോകത്തെ മാജിക്കല്‍ ഗേള്‍സിനെ അനുസ്മരിപ്പിക്കുന്നതാണ്. എന്തിന്, തലമുടി പോലും സപ്തവര്‍ണ്ണങ്ങള്‍കൊണ്ട് മനോഹരമാക്കിയിരിക്കുകയാണ്.

You might also like