
നായ പിടിച്ച ‘പൂച്ചവാല്‍’!!! അമ്പട മാര്‍ജാരാാാ…
ജര്‍മന്‍ ഷെപേര്‍ഡ് ആയാലെന്താ, അമേരിക്ക ആയാലെന്താ… പൂച്ചയോടു കളിച്ചാല്‍ ഇങ്ങനെയിരിക്കും!!! പൂച്ചയുടെ പിന്നാലെ ഓടി പുലിവാല് പിടിച്ച നായയുടെ അമളിക്കഥയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറലായിരിക്കുന്നത്.

കാലിഫോര്‍ണിയായിലാണ് സംഭവം. അക്രമിക്കാനെത്തിയ നായയില്‍ നിന്ന് രക്ഷപ്പെടാന്‍ ബുദ്ധിശാലി പൂച്ച മുന്നില്‍ കണ്ട മരത്തില്‍ പാഞ്ഞു കയറി. അങ്ങനെ വിട്ടാല്‍ പറ്റില്ലല്ലോ എന്ന് നായയും വിചാരിച്ചു. ഒന്നും നോക്കാതെ പിന്നാലെ കയറി. എന്നാല്‍ മരത്തിന്റെ മുകളില്‍ എത്തിയപ്പോഴാണ് അമളി പറ്റിയല്ലോ എന്ന കാര്യം നായ ഓര്‍ത്തത്.
പൂച്ചയാണെങ്കില്‍ നായക്ക് എത്തിപ്പെടാന്‍ സാധിക്കാത്ത സുരക്ഷിത സ്ഥാനത്ത് ഇരിപ്പും ഉറപ്പിച്ചു. വന്ന കാര്യവും നടന്നില്ല, തിരികെ മരത്തില്‍ നിന്ന് ഇറങ്ങാനും കഴിയുന്നില്ല എന്നായതോടെ നായ ശരിക്കും പുലിവാല് പിടിച്ച അവസ്ഥയിലായി.

സംഭവം കണ്ട സമീപവാസികള്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചു.സുരക്ഷാജീവനക്കാരെത്തി ഏണി ഉപയോഗിച്ച് മരത്തില്‍ കയറിയാണ് നായയെ രക്ഷപെടുത്തിയത്.
നായയെ മാറ്റിയ ഉടന്‍ മരക്കൊമ്പിലിരുന്ന പൂച്ച താഴേക്ക് ചാടുകയും ചെയ്തു.

പൂച്ചയുടെ പിന്നാലെ മരത്തില്‍ കയറുന്നതിന് മുന്‍പ് നായ ഇനി രണ്ട് വട്ടം ആലോചിക്കും എന്ന അടിക്കുറുപ്പോടെ് ലാത്രോപ് മാന്‍ടെകാ ഫയര്‍ ഡിസ്ട്രിക്ട് അവരുടെ ഔദ്യോഗിക ഫെസ്ബുക്ക് പേജില്‍ ഈ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.