ഇതിലും നല്ല ജോലി സ്വപ്‌നങ്ങളില്‍ മാത്രം, ഇതാ പ്രൊഫഷണല്‍ സ്ലീപ്പറാകാന്‍ അവസരം

നിങ്ങളൊരു ഉറക്കപ്രിയനാണോ? എങ്കില്‍ നിങ്ങള്‍ക്ക് പറ്റിയൊരു ജോലിയിതാ- പ്രൊഫഷണല്‍ സ്ലീപ്പര്‍. അതേ അങ്ങനെയൊരു ജോലിയുണ്ട്. ഉറങ്ങുക എന്നതാണ് പ്രൊഫഷണല്‍ സ്ലീപ്പറുടെ ജോലി. അടുത്തിടെ ഫിന്‍ലന്‍ഡിലെ ഒരു ഹോട്ടല്‍ ഈ തസ്തികയിലേക്ക് ആളുകളെ എടുത്തതോടെയാണ് ഈ തൊഴില്‍ മേഖല ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. കൈ നിറയെ ശമ്പളവും ലഭിക്കും ഈ ജോലിക്ക്.
വന്‍ ഹോട്ടലുകളിലെ മുറികളിലാണ് പ്രൊഫഷണല്‍ സ്ലീപ്പര്‍മാര്‍ കിടന്നുറങ്ങേണ്ടത്. ഹോട്ടല്‍ മുറികളില്‍ എത്രമാത്രം സുഖകരമായി ഉറങ്ങാന്‍ കഴിയും എന്നറിയുന്നതിനാണിത്. ഉറക്കത്തിന്റെ താളവും ആഴവും വിദഗ്ദ്ധര്‍ ശാസ്ത്രീയമായി നിരീക്ഷിക്കും.
കേള്‍ക്കാന്‍ രസമുണ്ടെങ്കിലും. കുറച്ച് നിബന്ധനകള്‍ കൂടിയുണ്ട്. ദീര്‍ഘനേരം ഉറങ്ങേണ്ടിവരും. ശരീരത്തില്‍ വയറുകള്‍ ഘടിപ്പിച്ചിട്ടുണ്ടാകും. ഉറക്കത്തില്‍ മനസ്സിലാക്കിയ കാര്യങ്ങള്‍ എഴുതാനും അവതരിപ്പിക്കാനുമുള്ള കഴിവുണ്ടാകണം. നിങ്ങളുടെ ഉറക്കം ശരിയായില്ലെങ്കില്‍ കമ്പനി നിങ്ങളെ പിരിച്ചുവിട്ടേക്കാം.

You might also like