ജോലി റെയില്‍വേ ട്രാക്ക് മാന്‍, വിദ്യാഭ്യാസം ഐ ഐ ടിയില്‍നിന്നും എം ടെക് അമ്പരന്ന് അധികാരികള്‍

അടുത്തിടെ ജാര്‍ഖണ്ഡിലെ ധന്‍ബാദ് റെയില്‍വേ ഡിവിഷനില്‍ ഒരു യുവാവ് ട്രാക്ക്മാന്‍ തസ്തികയില്‍ ജോലിക്ക് പ്രവേശിക്കാനെത്തി. ഗ്രൂപ്പ് ഡി തസ്തികയില്‍പ്പെട്ട ട്രാക്ക്മാന്‍ ജോലിക്ക് എത്തിയ ആ യുവാവിന്റെ പേര് ശ്രാവണ്‍ കുമാര്‍ എന്നായിരുന്നു. പക്ഷെ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യത അറിഞ്ഞപ്പോഴാണ് അധികാരികള്‍ പോലും അമ്പരന്നത്. ബോംബെ ഐ ഐടിയില്‍ നിന്നും ബി ടെകും എംടെകും.


തൊഴില്‍ സുരക്ഷിതത്വമാണ് സ്വകാര്യ ജോലി നോക്കാതെ ഈ ജോലിക്ക് ചേരാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ശ്രാവണ്‍ പറയുന്നു. ഗവണ്‍മെന്റ് വകുപ്പിലെ ഒരു ഉയര്‍ന്ന ഓഫീസറായി മാറാന്‍ സാധിക്കുമെന്നാണ് ശ്രാവണിന്റെ പ്രതീക്ഷ. ഒപ്പം എല്ലാ ജോലികള്‍ക്കും അതിന്റെതായ മാന്യതയും മഹത്വവും ഉണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ശ്രാവണ്‍ പറയുന്നു.
ബീഹാറിലെ പാട്‌നയാണ് ശ്രാവണ്‍ കുമാറിന്റെ സ്വദേശം. 2015 ലാണ് ശ്രാവണ്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയത്. സ്വകാര്യമേഖലയില്‍ വലിയ ശമ്പളത്തില്‍ ജോലിചെയ്യുന്ന സുഹൃത്തുക്കളുടെ ഉപദേശം നിരസിച്ചാണ് റെയില്‍വേയുടെ ഗ്രൂപ്പ് ഡി തസ്തികയില്‍ ശ്രാവണ്‍ പ്രവേശിച്ചത്. പബ്ലിക് വര്‍ക്ക് ഇന്‍സ്‌പെക്ടറുടെ കീഴില്‍ ചന്ദ്രപുരയിലാണ് ശ്രാവണ്‍ നിയമിതനായിരിക്കുന്നത്.

You might also like