മോൺസ്റ്റർ രണ്ടാം ദിവസത്തിലേക്ക് , ബോക്സ് ഓഫീസ് കളക്ഷൻ…
പ്രഖ്യാപന സമയം മുതല്‍ തന്നെ ശ്രദ്ധേയമായ ചിത്രമാണ് മോണ്‍സ്റ്റര്‍ . പുലിമുരുകന്‍ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം മോഹന്‍ലാലും വൈശാഖും ഒന്നിക്കുന്നു എന്നതായിരുന്നു ആരാധകരെ ആവേശത്തിലാക്കിയത്. ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ചിത്രം ഒക്ടോബർ 21-ന് തിയേറ്ററുകളിൽ എത്തി.
ചിത്രം റിലീസിനെത്തി രണ്ടാം ദിവസത്തിലേക്ക് കടക്കുമ്പോൾ സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. എന്നാൽ, യഥാർത്ഥ കണക്കുകൾ ഇനിയും പുറത്ത് വന്നിട്ടില്ല. മലയാളത്തിലെ ആദ്യത്തെ 100 കോടി ചിത്രമായ പുലിമുരുകന് ശേഷം വൈശാഖും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമാണ് മോൺസ്റ്റർ എത്തുന്നത്. ഉദയ് കൃഷ്ണയാണ് മോൺസ്റ്ററിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ ട്രെയിലറിനും ഗാനത്തിനുമെല്ലാം വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ആശീർവാദ് സിനിമാസ് യൂട്യൂബ് ചാനലിലൂടെയാണ് ഇവ പുറത്തുവിട്ടത്. ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന്റെ ട്രെയ്‌ലർ നിഗൂഢത ഉണർത്തുന്ന ഒന്നാണ്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിർമ്മിക്കുന്നത്.
ഛായാഗ്രഹണം സതീഷ് കുറുപ്പ്, എഡിറ്റിംഗ് ഷമീർ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷൻ കൺട്രോളർ സിദ്ധു പനയ്ക്കൽ, സംഘട്ടനം സ്റ്റണ്ട് സിൽവ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരൻ, സ്റ്റിൽസ് ബെന്നറ്റ് എം വർഗീസ്, പ്രൊമോ സ്റ്റിൽസ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈൻസ് ആനന്ദ് രാജേന്ദ്രൻ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.