‘പൊന്നിയിൻ സെൽവൻ’ വിക്രമിനും കാർത്തിക്കുമൊപ്പം കണ്ട് കമൽഹാസൻ

മണിരത്നം സംവിധാനം ചെയ്ത ബ്രഹ്‌മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ ഒന്നാം ഭാഗം ബോക്‌സ് ഓഫീസിൽ വമ്പൻ കളക്ഷൻ നേടി മുന്നേറുകയാണ് . ഒരാഴ്ചയ്ക്കുള്ളിൽ ആഗോളതലത്തിൽ ചിത്രം 300 കോടി യാണ് നേടിയത് . കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവന്റെ സ്വയം പ്രഖ്യാപിത ആരാധകനായ കമൽഹാസൻ ചിത്രത്തിലെ അഭിനേതാക്കളായ ചിയാൻ വിക്രമിനും കാർത്തിക്കുമൊപ്പം സിനിമ കണ്ടു. സ്‌ക്രീനിങ്ങിന് ശേഷം മൂവരും മാധ്യമങ്ങളെ കണ്ടു. പൊന്നിയിൻ സെൽവൻ കണ്ടപ്പോൾ തന്റെ ഹൃദയം അഭിമാനത്താൽ വീർപ്പുമുട്ടുന്നുവെന്ന് കമൽ പറഞ്ഞു.

 

പൊന്നിയിൻ സെൽവന്റെ ഓഡിയോ ലോഞ്ചിൽ വെച്ച് തനിക്ക് ഈ ചിത്രം നിർമ്മിക്കാൻ ആഗ്രഹമുണ്ടെന്ന് കമൽഹാസൻ പറഞ്ഞിരുന്നു. എങ്കിലും മണിരത്നം തന്റെ ശ്രമത്തിൽ വിജയിച്ചെന്നും അദ്ദേഹം പറഞ്ഞു.

ചിയാൻ വിക്രമിനും കാർത്തിക്കുമൊപ്പം ചെന്നൈയിലെ ജാസ് സിനിമാസിൽ ആണ് കമൽ പൊന്നിയിൻ സെൽവൻ കണ്ടത്. ഒരു തമിഴ് സിനിമയുടെ ആരാധകൻ എന്ന നിലയിലും ഒരു നിർമ്മാതാവ് എന്ന നിലയിലും ചിത്രത്തിൽ അഭിനയിച്ച ചിയാൻ വിക്രം, കാർത്തി എന്നിവരോടും മറ്റ് അഭിനേതാക്കളോടും തനിക്ക് അസൂയയുണ്ടെന്ന് കമൽ പറഞ്ഞു. പൊന്നിയിൻ സെൽവന്റെ അസാധാരണ പ്രതികരണത്തിൽ സന്തോഷമുണ്ട്. സിനിമ കണ്ടപ്പോൾ ഞാൻ അമ്പരന്നുപോയി, എല്ലാ തമിഴനും ഇതേ അഭിമാനം അനുഭവിച്ചിട്ടുണ്ടാകുമെന്ന് തോന്നുന്നുവെന്നും കമൽ പറഞ്ഞു. 

You might also like