നമ്പി… ആദ്യ ലുക്ക് ഇതായിരുന്നു ; ചിത്രം പങ്കുവച്ച് ജയറാം

മണിരത്‌നത്തിന്റെ ബ്രഹ്‌മാണ്ഡ സിനിമ പൊന്നിയിൻ സെൽവൻ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്തുകൊണ്ട് പ്രദർശനം തുടരുകയാണ്. വൻതാരനിര അണിചേരുന്ന ചിത്രത്തിൽ ആൾവാർകടിയാൻ നമ്പി എന്ന കഥാപാത്രമായി ജയറാമും എത്തുന്നുണ്ട്.

നായകന്മാരായ വിക്രം, കാർത്തി, ജയം രവി എന്നിവർക്കൊപ്പം കയ്യടി നേടിയ താരമായിരുന്നു ജയറാം. ആഴ്‌വാർ കടിയൻ നമ്പിയെന്ന കഥാപാത്രത്തെ അദ്ദേഹം തന്റെ അഭിനയപ്രകടനം കൊണ്ട് ഗംഭീരമാക്കി. 

ആദ്യമായാണ് ജയറാം ഒരു മണിരത്നം ചിത്രത്തിൽ അഭിനയിക്കുന്നത്. ഇപ്പോഴിതാ ആഴ്‌വാർ കടിയൻ നമ്പിക്കു വേണ്ടി ആദ്യം തിരഞ്ഞെടുത്ത ലുക്ക് പുറത്തുവിട്ടിരിക്കുകയാണ് താരം. സിനിമയിൽ മൊട്ടയടിച്ച് കുടവയറുമായി പ്രത്യക്ഷപ്പെട്ട നമ്പിക്കു വേണ്ടി ഇതുപോലെ നിരവധി ഗെറ്റപ്പുകൾ പരീക്ഷിച്ചതായി ജയറാം പറയുന്നു.എന്നാൽ നായകന്മാരേക്കാൾ ലുക്ക് നമ്പിക്കു ഉള്ളതുകൊണ്ടാണ് ഈ ലുക്ക് സംവിധായകൻ വേണ്ടെന്നു വച്ചതെന്ന് ആരാധകർ കമന്റ് ചെയ്യുന്നു. 

തല മുണ്ഡനം ചെയ്ത് കുടവയറുള്ളയാളാണ് നമ്പി. വയറുണ്ടാക്കാൻ തായ്ലൻഡിൽ ഷൂട്ട് നടക്കുന്ന സമയത്ത് മണിരത്നം തന്റെ മുറിയിലേക്ക് ബിയർ വരെ കൊടുത്തുവിട്ടിട്ടുണ്ടെന്ന് ജയറാം പറഞ്ഞിരുന്നു. ഒരു തമിഴ് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

You might also like