ഈന്തപ്പഴമെന്ന ആരോഗ്യപ്പഴം!!!

ആരോഗ്യസംരക്ഷണത്തിന് ഏറെ ഗുണകരമാണ് ഈന്തപ്പഴമെന്ന് അറിയുന്നവര്‍ ചുരുക്കമാണ്. നല്ല മധുരമുള്ളതുകൊണ്ട് എന്തെങ്കിലും വിപരീതഫലം പേടിച്ച് ഈന്തപ്പഴം കഴിക്കുന്നത് ഒഴിവാക്കുന്നവരുമുണ്ട്. എന്നാല്‍ ആരോഗ്യസംരക്ഷണത്തിന് വളരെ നല്ലൊരു ഫലമാണ് ഈന്തപ്പഴം. ഈന്തപ്പഴത്തിന്റെ ആരോഗ്യഗുണങ്ങളറിയൂ…

ഹൃദയാരോഗ്യത്തിനും കൊളസ്ട്രോള്‍ കുറയ്ക്കുന്നതിനും ഈന്തപ്പഴം സഹായിക്കുന്നു. ഈന്തപ്പഴത്തിലെ ആന്റി ഓക്സിഡന്റുകള്‍ കാന്‍സറിനെ വരെ ചെറുക്കുന്നു. ക്ഷീണം അകറ്റാനും പേശികളുടെ ബലം വര്‍ദ്ധിപ്പിക്കാനും ഈന്തപ്പഴം സഹായിക്കും.

ഗ്ലൂക്കോസ്, സൂക്രോസ്, ഫ്രക്റ്റോസ് എന്നിവയെ കൂടാതെ വിറ്റാമിന്‍ സി, ബി1,ബി2, ബി3, ബി5 എ1 തുടങ്ങിയ വിറ്റാമിനവുകളും ഈന്തപ്പഴത്തിലുണ്ട്.

ഈന്തപ്പഴം തേനില്‍ മുറിച്ചിട്ട് 12 മണിക്കൂര്‍ വച്ച ശേഷം കഴിക്കുന്നതു തടി കുറയാന്‍ ഏറെ നല്ലതാണ് എന്നു പറയുന്നു. ഈന്തപ്പഴവും ബദാമും രാത്രി തിളപ്പിച്ച പാലില്‍ ഇട്ടു വച്ച ശേഷം രാവിലെ അരച്ച് കഴിച്ചാല്‍ പുരുഷലൈംഗിക ശേഷി ഇരട്ടിയാക്കും.

കാല്‍സ്യം, ഫോസ്ഫറസ്, സള്‍ഫര്‍, മാംഗനീസ്, കോപ്പര്‍, മഗ്‌നീഷ്യം തുടങ്ങിയ പോഷകങ്ങളും ഈന്തപ്പഴത്തിലുണ്ട്. ആമാശയ ക്യാന്‍സര്‍ തടയുന്നതിനും നാഡികളുടെ ആരോഗ്യത്തിനും ഈന്തപ്പഴം ഉത്തമമാണ്.

You might also like