ഏറ്റവും മോശം ദിവസത്തിനുള്ള ഗിന്നസ് റെക്കോർഡ് ‘തിങ്കളാഴ്ച്ചയ്ക്ക്’

പലർക്കും പല ദിവസങ്ങൾ മോശമായിരിക്കും. അവധി കഴിഞ്ഞു വരുന്ന ദിവസമായതിനാൽ തിങ്കളാഴ്ചകളോട് പൊതുവെ ആർക്കും അത്ര മതിപ്പുമില്ല. എന്നാലിപ്പോഴിതാ ഇത് ശരിവെച്ചിരിക്കുകയാണ് ഗിന്നസ് ബുക്ക്. ആഴ്ചയിലെ ഏറ്റഴും മോശം ദിവസത്തിനുള്ള ഗിന്നസ് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് തിങ്കളാഴ്ച.

വാരാന്ത്യത്തിന് ശേഷം വരുന്ന ദിവസമായതിനാൽ തിങ്കളാഴ്ച വളരെ മോശം ദിവസമായാണ് ഗിന്നസ് ബുക്കിന്റെ വിലയിരുത്തൽ. ഗിന്നസ് വേൾഡ് റെക്കോർഡ് ഔദ്യോഗിക ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. നിരവധി പേരാണ് ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും എത്തിയിരിക്കുന്നത്. 

അവധി കഴിഞ്ഞെത്തുന്നതിനാൽ തിങ്കളാഴ്ച ആളുകൾക്ക് മടി കൂടുതലാണെന്നും ഗിന്നസ് റെക്കോർഡ് പറയുന്നു. ഗിന്നസ് വേൾഡ് റെക്കോർഡ് പ്രഖ്യാപിച്ചിട്ടുള്ള ട്വീറ്റിന് താഴെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. 

You might also like