ലോകകപ്പിൽ ഇംഗ്ലണ്ട്-ഫ്രാൻസ്‌ പോരാട്ടം

ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾ പുരോഗമിക്കവേ ക്വാർട്ടർ ഫൈനലിൽ യൂറോപ്യൻ കരുത്തരുടെ ഏറ്റുമുട്ടലിന് കളമൊരുങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ ഫ്രാൻസും, ഇത്തവണ ഏറ്റവും കിരീട സാധ്യത കൽപ്പിക്കപ്പെടുന്ന ഇംഗ്ലണ്ടും തമ്മിൽ ക്വാർട്ടർ മത്സരം നടക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. ഇത്തവണത്തെ ഏറ്റവും കടുത്ത മത്സരങ്ങളിൽ ഒന്നാവും ഇതെന്ന് ആരാധകരും പ്രതീക്ഷ പങ്കുവെച്ചു.

അതേസമയം, തന്റെ ടീമിന് നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പരീക്ഷണമായിരിക്കും ഇതെന്ന് ഇംഗ്ലണ്ട് കോച്ച് ഗാരെത് സൗത്ത്ഗേറ്റ് പറഞ്ഞു. 1982ന് ശേഷം ഇരു ടീമുകളും തമ്മിലുള്ള ആദ്യ ലോകകപ്പ് മത്സരമായിരിക്കും ഇത്. സെനഗലിനെ എതിരില്ലാത്ത മൂന്ന് ഗോളിന് തകർത്താണ് ഇംഗ്ലണ്ട് ക്വാർട്ടർ പ്രവേശനം സാധ്യമാക്കിയത്. 

You might also like