
വൈറലായി ഹൻസികയുടെ വിവാഹ ചിത്രങ്ങൾ
ദീര്‍ഘനാളത്തെ പ്രണയത്തിന് ശേഷം ഹന്‍സിക-സൊഹൈല്‍ കതൂരിയ വിവാഹം നടന്നു. ഡിസംബര്‍ 4ന് ജയ്പൂരിലെ മുണ്ടോട കൊട്ടാരത്തിലാണ് ആഢംബര വിവാഹം നടന്നത്. ഇപ്പോള്‍ ഇതാ ഹന്‍സികയുടെ വിവാഹ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. വിവാഹ വേദിയില്‍ അതിസുന്ദരിയായാണ് ഹന്‍സിക കാണപ്പെട്ടത്. ചുവപ്പ് നിറമുള്ള ലെഹങ്കയായിരുന്നു ഹന്‍സികയുടെ വിവാഹ വേഷം. പരമ്പരാഗത രീതിയിലുള്ള ആഭരണങ്ങളും ശ്രദ്ധേയമായി. ഷെര്‍വാനി ധരിച്ചാണ് സൊഹൈല്‍ വിവാഹത്തിനെത്തിയത്.
വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞിരിക്കുകയാണ്. മുംബൈയിലെ മാതാ കി ചൗകിന് ശേഷമാണ് ഹന്‍സികയുടെയും സൊഹൈലിന്റെയും വിവാഹ ചടങ്ങുകള്‍ ആരംഭിച്ചത്.ഇതിനുശേഷം, സൂഫി നൈറ്റ്, മെഹന്ദി, ഹല്‍ദി തുടങ്ങിയ ചടങ്ങുകളും ആഘോഷമായി നടന്നു.എല്ലാ വിവാഹ ചടങ്ങുകളിലും ഹന്‍സികയുടെ ലുക്ക് ഗംഭീരമായിരുന്നു.
ഓരോ ചടങ്ങിലും ഹന്‍സിക ധരിച്ച വസ്ത്രങ്ങള്‍ മനോഹരമായിരുന്നു.മാതാ കി ചൗക്കിയില്‍ ധരിച്ച ചുവന്ന സാരിയായാലും ഹല്‍ദിയില്‍ ധരിച്ച വെള്ള വസ്ത്രമായാലുംഹന്‍സികയുടെ സൗന്ദര്യത്തില്‍ നിന്ന് കണ്ണെടുക്കാന്‍ കഴിയുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്.