മോളിയമ്മ സ്പെഷ്യൽ മുട്ട മപ്പാസ്

മപ്പാസ് കഴിക്കാൻ എല്ലാവർക്കും ഭയങ്കര ഇഷ്ടമാണ് . ഇന്ന് നമുക്കൊരു മുട്ട മപ്പാസ് ആയാലോ ??മുട്ട മപ്പാസ് ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ ചുവടെ ചേർക്കുന്നു .

ചേരുവകൾ

  1. മുട്ട
  2. മഞ്ഞൾപൊടി
  3. കുരുമുളക്പൊടി
  4. പച്ചമുളക്
  5. ഗരംമസാല
  6. മല്ലിപൊടി
  7. കടുക്
  8. സവാള
  9. വെളിച്ചെണ്ണ
  10. തേങ്ങാപാൽ
  11. തക്കാളി
  12. ഇഞ്ചി
  13. വെളുത്തുള്ളി
  14. പെരുംജീരകം
  15. കറിവേപ്പില
  16. മല്ലി ഇല
  17. ഉപ്പ്‌

തയ്യാറാക്കുന്ന വിധം

  1. ആദ്യം ഒരു ചട്ടിയിൽ കുറച്ച് വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് പുഴുങ്ങി വെച്ചിരിക്കുന്ന മുട്ട ഇടുക. ഒപ്പം കുറച്ച് മഞ്ഞൾപൊടിയും ഇട്ടുകൊടുക്കുക. എന്നിട്ട് മുട്ട വറുത്തെടുക്കുക.
  2. വറുത്ത മുട്ട മറ്റൊരു പാത്രത്തിലേക്ക് മാറ്റിയശേഷം  അതേ എണ്ണയിൽ തന്നെ  കുറച്ചുകൂടി എണ്ണയൊഴിച്ചിട്ട്  അത് ചൂടായതിനു ശേഷം കടുകിടുക.
  3. കടുക് പൊട്ടിയതിനു ശേഷം ഇഞ്ചി വെളുത്തുള്ളി എന്നിവ ചേർക്കാം. ഇത് ചെറുതായി ഒന്ന് മൂത്ത് വരുമ്പോൾ  പച്ചമുളക് ഇടുക. ശേഷം  അരിഞ്ഞു വച്ചിരിക്കുന്ന സവാളയും കൂടി ഇടുക. സവാള പെട്ടെന്ന് വഴന്ന് വരുന്നതിനായി ഉപ്പിട്ട് കൊടുക്കുക.( സവാള വഴക്കുന്നതിനു വേണ്ടി ചെറുക്കുന്ന ഉപ്പ് പാകത്തിന് ആണെങ്കിൽ പിന്നീട് കറിയിൽ ഉപ്പു ചേർക്കേണ്ട ആവശ്യമില്ല )
  4.  ഇവയെല്ലാം നന്നായി വഴന്നു വന്നതിനുശേഷം കറിവേപ്പില ഇടുക. അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി ഇടുക.
  5.  ഇതെല്ലാം നന്നായി ഒന്ന് ഇളക്കിയതിനു ശേഷം കുരുമുളകുപൊടി, പെരുംജീരകം, മല്ലിപ്പൊടി, ഗരം മസാല പൊടി എന്നിവ ഇടുക. നന്നായി ഇളക്കുക.
  6.  ഇവയെല്ലാം വഴന്നു വന്നതിനുശേഷം  തേങ്ങാപ്പാൽ ഒഴിക്കുക. തേങ്ങാപ്പാൽ ചെറുതായി ചൂടായി വരുമ്പോൾ പുഴുങ്ങിവറത്ത് വെച്ചിരിക്കുന്ന മുട്ട ഇതിലേക്ക് ഇടുക. തേങ്ങാപ്പാൽ ഒഴിച്ച് കഴിഞ്ഞാൽ തിളപ്പിക്കേണ്ട ആവശ്യമില്ല ചൂടാകുമ്പോൾ തീ കുറച്ച് കറി നന്നായി ഇളക്കിയെടുക്കുക. മുട്ട മപ്പാസ് തയ്യാർ
You might also like