അമ്മച്ചി സ്പെഷ്യൽ വാഴചുണ്ടും പയറും

അമ്മച്ചി സ്പെഷ്യൽ വാഴചുണ്ടും പയറും എങ്ങനെയാണ് തയ്യാറാക്കുന്നതെന്ന് നോക്കിയാലോ??

സാധനങ്ങൾ

  1. വാഴചുണ്ട്
  2. ചെറുപയർ മുളപ്പിച്ചത്
  3. വെളിച്ചെണ്ണ
  4. കടുക്
  5. ഉള്ളി
  6. വറ്റൽ മുളക്
  7. ജീരകം
  8. കറിവേപ്പില
  9. കാ‍ന്താരി
  10. തേങ്ങ
  11. ഉപ്പ്‌
  12. വെള്ളം 

തയ്യാറാക്കുന്ന വിധം

  1. ചെറുപയർ വെള്ളതിലിട്ട് മുളപ്പിച്ചെടുക്കുക. വാഴചുണ്ട് ചെറുതായി അരിഞ്ഞു വെക്കുക.
  2. ഒരു ചട്ടിയെടുത്ത് ചൂടാക്കാൻ വെക്കുക. ചൂടായതിന് ശേഷം വെളിച്ചെണ്ണ ഒഴിക്കുക. വെളിച്ചെണ്ണ ചൂടായി കഴിയുമ്പോൾ കടുക് ഇടുക.
  3. കടുക് പൊട്ടിയതിന് ശേഷം ഉള്ളി, വറ്റൽ മുളക്, ജീരകം, കറിവേപ്പില എന്നിവ ഇടുക. ചെറുതായി വഴറ്റുക.
  4. തേങ്ങയും കാന്താരി മുളകും ചെറുതായി ഒന്ന് അരച്ച് അല്ലെങ്കിൽ ഒതുക്കി ഇതിലേക്ക് ചേർക്കുക.ചെറുതായിട്ട് വഴറ്റി മാറ്റി വെക്കുക.
  5. ഇതിന് ശേഷം ഒരു പാത്രത്തിൽ മുളപ്പിച്ച് വെച്ചിരിക്കുന്ന പയർ ഇടുക. വെള്ളം ഒഴിക്കുക. വേവിച്ചെടുക്കുക. ചെറിയ വേവായശേഷം അരിഞ്ഞു വെച്ചിരിക്കുന്ന വാഴചുണ്ടും ഇടുക. നന്നായി ഇളക്കി ഒന്നൂടെ വേവിക്കുക. ഇത് കഴിഞ്ഞ് വഴറ്റി വെച്ചിരിക്കുന്നതും കൂടി ചേർക്കുക. ചെറു തീയിൽ ഇട്ട് ഇളക്കുക. കറി റെഡി.
You might also like