സെല്‍ഫി അടിപൊളിയാക്കാന്‍ ഇതാ 10 മാര്‍ഗ്ഗങ്ങള്‍…

സെല്‍ഫി ഭ്രാന്ത് നാള്‍ തോറും യുവാക്കളില്‍ വര്‍ദ്ധിച്ചു വരികയാണ്. മികച്ച സെല്‍ഫിക്കായ് ഇതാ 10 വഴികള്‍…

  1. കാമറ പൊസിഷന്‍- നല്ല ഫോട്ടോ എടുക്കാന്‍ നല്ല ആങ്കിള്‍ അത്യാവശ്യമാണ്. എപ്പോഴും സെല്‍ഫിയെടുക്കുമ്പോള്‍ മികച്ച ആങ്കിള്‍ തലയ്ക്കു അല്‍പം മുകളിലായി കാമറ വരുന്ന രീതിയാണ്. മുഖം കൂടുതല്‍ ഭംഗിയായി തോന്നുക ഈ പൊസിഷനിലാണ്. അപ്പോള്‍ ഇനി സെല്‍ഫിയെടുക്കുമ്പോള്‍ കൈ പതുക്കെയൊന്ന് ഉയര്‍ത്തിക്കോളൂ…
  2. ഇന്‍സ്റ്റഗ്രാം മികച്ച മാര്‍ഗ്ഗം- മികച്ചൊരു സെല്‍ഫി സമൂഹമാധ്യമത്തില്‍ പങ്കു വയ്ക്കണമെങ്കില്‍ ഇന്‍സ്റ്റഗ്രാമിനേക്കാള്‍ മികച്ച ഒരു ഓപ്ഷനില്ല. നിങ്ങളുടെ ഫോട്ടോസ് കൂടുതല്‍ മനോഹരമാക്കുന്ന നിരവധി ഫില്‍ട്ടറുകള്‍ ഇന്‍സ്റ്റായില്‍ ലഭ്യമാണ്. ഏതു തിരഞ്ഞെടുക്കണമെന്ന ആശങ്കയേ നിങ്ങളിലവശേഷിക്കൂ…
  3. സാധിക്കുമെങ്കില്‍ ഇരു കൈകളും ഉപയോഗിച്ച് ഫോട്ടോ എടുക്കാന്‍ ശ്രമിക്കുക. ഇത് ഫോട്ടോ ഷേക്ക് ആകുന്നതില്‍നിന്ന് ഒരു പരിധിവരെ പരിഹാരമാകും. ഇങ്ങനെ ഫോട്ടോ എടുക്കുന്നത് വൃത്തിതോന്നുന്നില്ലെങ്കില്‍ നിങ്ങളുടെ ഒരു കൈ കൊണ്ട് മികച്ചൊരു ഫ്രയിം സെറ്റ് ചെയ്യുക. ഓര്‍ക്കുക നിങ്ങളുടെ സംതൃപ്തിയാണ് പ്രധാനം.
  4. എല്ലാവര്‍ക്കും ഓരോ വശങ്ങളില്‍ നിന്നുള്ള ഫോട്ടോകളാണ് ഭംഗിതോന്നുക. ഇത് ആളുകള്‍ക്കനുസരിച്ച് വ്യത്യസ്തവുമാണ്. തങ്ങളുടെ ഏറ്റവും ഭംഗിയുള്ള ആങ്കിള്‍ കണ്ടെത്തുക എന്നത് അവനവന്റെ ഉത്തരവാദിത്വമാണ്. തന്റെ മികച്ച ആങ്കിള്‍ കണ്ടെത്തുന്നതോടെ ഓരോരുത്തരും പാതി വിജയിച്ചു.
  5. മികച്ച ഒരു ചിത്രത്തിനു പിന്നില്‍ കൃത്യമായ വെളിച്ചം ആവശ്യമാണ്. ലൈറ്റിംങിന്റെ സാധ്യതകള്‍ തിരിച്ചറിയുമ്പോള്‍ പെര്‍ഫെക്റ്റ് സെല്‍ഫികളെടുക്കാനാകും. മുഖത്ത് ആവശ്യത്തിന് വെളിച്ചം കിട്ടുന്ന സെല്‍ഫികളാണ് കൂടുതല്‍ നന്നാവുക. അതുകൊണ്ട് സെല്‍ഫി ക്ലിക് ചെയ്യുന്നതിനു മുന്‍പ് ഓരോ വശങ്ങളിലേക്കും തിരിഞ്ഞ് ലൈറ്റിംങ് ഏതാണു നന്നാവുക എന്ന് മനസ്സിലാക്കുക.
  6. പുതുമയാണ് എല്ലാത്തിലും പ്രധാനം. അതുകൊണ്ട് സെല്‍ഫികളെടുക്കുമ്പോള്‍ പുതുമകള്‍ കൊണ്ടുവരാന്‍ ശ്രമിക്കുക. പുതിയ ഫാഷനിലുള്ള ഡ്രസുകള്‍, ആക്‌സസറീസ് അങ്ങനെ പുതിയതെന്തും പരീക്ഷിക്കാന്‍ മറക്കരുത്.
  7. സെല്‍ഫികളില്‍ ആകര്‍ഷകത്വം നിറക്കാന്‍ ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളിലൊന്നാണ് നിങ്ങളുടെ ഓമനവളര്‍ത്തു മൃഗങ്ങള്‍. അത് നിങ്ങളുടെ സെല്‍ഫിയുടെ പ്രാധാന്യം കുറക്കുകയുമില്ല എന്നാല്‍ നിങ്ങള്‍ക്ക് മികച്ചൊരു കൂട്ടുകെട്ട് സമ്മാനിക്കുകയും ചെയ്യുന്നു. അപ്പോള്‍ അടുത്തതവണ വീട്ടിലെ പൂച്ചയേയും പട്ടിയേയും കൂടെ കൂട്ടിക്കോളൂ…
  8. നാണം കൂടാതെ നിങ്ങളുടെ ശരീരം മുഴുവന്‍ ഉള്‍പ്പെടുത്തിക്കൊണ്ട് സെല്‍ഫി എടുത്തുനോക്കൂ. കണ്ണാടിക്കു മുന്നില്‍ നിന്നുകൊണ്ട് മികച്ച ആങ്കിള്‍ കണ്ടെത്തിക്കോളൂ. നിങ്ങള്‍ക്കു ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്നു മാത്രമല്ല, മികച്ച സെല്‍ഫിയും ലഭിക്കും.
  9. ഫോട്ടോ ആപ്പുകള്‍ ഉപയോഗിക്കുക എന്നത് മോശമായി കരുതണ്ട. നിങ്ങള്‍ കാണുന്ന മികച്ച സെല്‍ഫികളില്‍ ഭൂരിഭാഗവും അത്തരത്തില്‍ എടുക്കുന്നവയാണ്. മുഖത്തെ പാടുകള്‍ മായ്ക്കുകയും മുഖത്തിന് ഭംഗി കൂട്ടുകയും സെല്‍ഫിയെടുത്തപ്പോള്‍ സംഭവിച്ച പാകപ്പിഴകള്‍ പരിഹരിക്കുകയും നിറങ്ങള്‍ ഹൈലൈറ്റ് ചെയ്യുകയും ചെയ്യുക.
  10. സെല്‍ഫിയെടുക്കുമ്പോള്‍ എപ്പോഴും ബാക്ക്ഗ്രൗണ്ട് ശ്രദ്ധിച്ചിരിക്കണം. സാധാരണ സെല്‍ഫിയില്‍ ആളുകള്‍ക്കാണ് പ്രാധാന്യം. അതുകൊണ്ട് പശ്ചാത്തലത്തിലേക്ക് ശ്രദ്ധപോകാത്ത രീതിയില്‍ ഫോട്ടോകളെടുക്കുക. ഇനി പശ്ചാത്തലത്തില്‍ ശ്രദ്ധ കിട്ടണമെന്നാണ് ആഗ്രഹമെങ്കില്‍ വൃത്തിയുള്ള പശ്ചാത്തലമെടുക്കാന്‍ മറക്കണ്ട.
You might also like