ഫ്ലിപ്‌കാർട്ട് ദീപാവലി വിൽപ്പന ഒക്ടോബർ 19ന് ആരംഭിക്കുന്നു; കൂടുതൽ അറിയാം
ദീപാവലി വിൽപ്പനയുമായി വീണ്ടും ഫ്ലിപ്‌കാർട്ട്. ഒക്ടോബർ 19 ന് ആരംഭിച്ച് ഒക്ടോബർ 23 വരെയാണ് പുതിയ ദീപാവലി വിൽപ്പന നടക്കുക. അടുത്തിടെയാണ് കമ്പനി ആദ്യഘട്ട ദീപാവലി വിൽപ്പന അവസാനിപ്പിച്ചത്. ഇതിന് പിന്നാലെയാണ് വീണ്ടും ഉപഭോക്താക്കൾക് കുറഞ്ഞ റേറ്റിൽ പർച്ചേസുകൾ നടത്താനുള്ള ദീപാവലി വിൽപ്പനയുമായി ഫ്ലിപ്‌കാർട്ട് രംഗത്ത് വന്നത്.
പ്ലസ് അംഗത്വമുള്ളവർക്ക് ഒരു ദിവസം മുൻപ് തന്നെ ഓഫർ ലഭ്യമാകും (ഒക്ടോബർ 18 മുതൽ). മുമ്പത്തെ ദീപാവലി വിൽപ്പനയ്ക്ക് സമാനമായിരിക്കും ഇതെന്നാണ് സൂചന. ഉത്സവ ആഘോഷങ്ങളുടെ ഭാഗമായി ഫ്ലിപ്‌കാർട്ട് നേരത്തെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പന നടത്തിയിരുന്നു. തുടർന്ന് സമാനമായ ഡീലുകളുമായി ഓഫറുകൾ നീട്ടി നൽകിയിരുന്നു. ഇതിന് സമാനമായ ഓഫറുകൾ സ്മാർട്ഫോണുകൾ, മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങൾ എന്നിവയിൽ പ്രതീക്ഷിക്കാം.
പോകോ X4നും മറ്റ് സ്‌മാർട്ട്‌ഫോണുകൾക്കും 45 ശതമാനം വരെ കിഴിവ് നൽകുമെന്ന് ഫ്ലിപ്‌കാർട്ടിന്റെ ടീസർ പേജ് വ്യക്തമാക്കുന്നു. സാംസങ് ഗാലക്‌സി എസ് 22+, ഐഫോൺ 13 തുടങ്ങിയ പ്രീമിയം ഫോണുകൾക്കും ഫ്ലിപ്‌കാർട്ട് ദീപാവലി വിൽപ്പന സമയത്ത് താൽകാലിക വിലക്കുറവ് ലഭിക്കും. ടെലിവിഷൻ വാങ്ങാൻ ഉദ്ദേശിക്കുന്ന ആളുകൾക്ക് നിരവധി യൂണിറ്റുകൾക്ക് 80 ശതമാനം വരെ കിഴിവ് ലഭിക്കും.
നോയിസ് സ്‌മാർട്ട് വാച്ചുകളുടെ തിരഞ്ഞെടുത്ത മോഡലുകൾക്ക് 20 ശതമാനം കിഴിവും ലാപ്‌ടോപ്പുകളിൽ മികച്ച ഓഫറുകളും ലഭ്യമാകും. 512 ജിബി വരെ വേരിയന്റുള്ള HP i3 ലാപ്‌ടോപ്പ് 35,990 രൂപയ്ക്കും ലെനോവോ Ryzen 5 44,999 രൂപയ്ക്കും ലഭിക്കും. സാംസങ്ങിന്റെ ഐപിഎസ് മോണിറ്ററുകൾ 7,649 രൂപ (ബാങ്ക് ഓഫറുകൾ ഉൾപ്പെടെ) പ്രാരംഭ വിലയിൽ വിൽപ്പനക്കെത്തും.
സൗണ്ട്ബാറുകൾ, വയർലെസ് ഇയർഫോണുകൾ, ഗോപ്രോ, കീബോർഡുകൾ, പവർ ബാങ്ക്, മറ്റ് ഉൽപ്പന്നങ്ങൾ എന്നിവയിലും മികച്ച ഡീലുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകും. ദീപാവലി വിൽപ്പനയിൽ എസ്ബിഐ ബാങ്ക് കാർഡുകൾക്കും പേടിഎം ഇടപാടുകൾക്കും ഫ്ലിപ്‌കാർട്ട് 10 ശതമാനം തൽക്ഷണ കിഴിവും വാഗ്‌ദാനം ചെയ്യുന്നുണ്ട്.