കാന്താര ഓസ്‌കാറിന്‌ ? ഋഷബ് ഷെട്ടിയുടെ മറുപടി

ഋഷബ് ഷെട്ടി നായകനായ കാന്താര എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങിയ കാന്താര തരംഗമായി മാറിയിരിക്കുകയാണ് ഇപ്പോൾ. ഓസ്‌കാറിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി കാന്താരയെ തിരഞ്ഞെടുക്കണമെന്ന ആവശ്യവുമായി എത്തിയിരിക്കുകയാണ് ആരാധകർ. 

ആരാധകരുടെ ആവശ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഋഷബ്. കാന്താര ഒരുക്കുമ്പോൾ ഒരിക്കലും ഇത്രത്തോളം വിജയം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് താരം പറയുന്നു. സെപ്റ്റംബർ 30 ന് തിയേറ്ററുകളിൽ എത്തിയ കാന്താര കന്നഡ സിനിമാ വ്യവസായത്തിൽ നിന്നുള്ള ഏറ്റവും പുതിയ ബ്ലോക്ക്ബസ്റ്റർ ആണ്. സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഇത് അക്കാദമി അവാർഡിന് പരിഗണിക്കണമെന്ന് നെറ്റിസൺസ് ആവശ്യപ്പെടുന്നുണ്ടെങ്കിലും ഈ ആവശ്യങ്ങളോട് പ്രതികരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ഋഷബ് ഷെട്ടി ഇ ടൈംസിനോട് പറഞ്ഞു.

“ഞാൻ അതിനോട് പ്രതികരിക്കുന്നില്ല. അതിനെക്കുറിച്ചുള്ള 25000 ട്വീറ്റുകൾ ഞാൻ കണ്ടു. അതെന്നെ  സന്തോഷിപ്പിക്കുന്നു, പക്ഷേ ഞാൻ അതിനെക്കുറിച്ച് പ്രതികരിക്കുന്നില്ല. കാരണം ഞാൻ ഇതിന്റെ വിജയത്തിനുവേണ്ടിയല്ല പ്രവർത്തിച്ചത്. ഞാൻ എന്റെ ജോലി ചെയ്യുകയായിരുന്നു. അത്രമാത്രം,” ഋഷബ് പറഞ്ഞു. 

You might also like