ട്വിറ്റർ ഏറ്റെടുത്ത് എലോൺ മസ്‌ക്

ടെസ്‌ല സിഇഒ എലോൺ മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഏറ്റെടുക്കുകയും, ഇതിന് പിന്നാലെ കമ്പനിയുടെ ഉന്നത സ്ഥാനങ്ങളിൽ ഇരുന്നവരെ ഉൾപ്പെടെ പുറത്താക്കിയതായും എഎഫ്‌പി റിപ്പോർട്ട്. ട്വിറ്റർ ഇടപാടിൽ യുഎസ് കോടതി അനുവദിച്ച സമയപരിധി ഇന്ന് അവസാനിരിക്കെയാണ് പുതിയ വാർത്തകൾ പുറത്തുവരുന്നത്. 

മസ്‌കിന്റെ വരവോടെ ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ, ലീഗൽ-പോളിസി-ട്രസ്‌റ്റ് മേധാവി വിജയ ഗദ്ദെ, ചീഫ് ഫിനാൻഷ്യൽ ഓഫീസർ നെഡ് സെഗാൾ എന്നീ പ്രമുഖർക്കാണ് സ്ഥാനം നഷ്‌ടപ്പെട്ടതെന്ന് റോയിറ്റേഴ്‌സ് പുറത്തുവിട്ട റിപ്പോർട്ട് സൂചിപ്പിക്കുന്നു. 

ഇവർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലെ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തിൽ തന്നെയും മറ്റ് നിക്ഷേപകരെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് മസ്‌ക് ആരോപിച്ചിരുന്നു. അതേസമയം, താൻ ഏറെ സ്നേഹിക്കുന്ന മനുഷ്യരാശിയെ സഹായിക്കാനാണ് ട്വിറ്ററിനെ ഏറ്റെടുക്കുന്നതെന്ന് കഴിഞ്ഞ ദിവസം മസ്‌ക് വ്യക്തമാക്കിയിരുന്നു. 

You might also like