
കഴുതരാഗം അത്ര മോശമൊന്നുമല്ല; കാണാം ഒരു കിടിലന്‍ ഡ്യുവെറ്റ്.
നൊസ്റ്റാള്‍ജിയ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ വേട്ടയാടുന്നത് 90’s കിഡ്‌സിനെ ആയിരിക്കണം. പഴയ ജംഗിള്‍ ബുക്കും ദ ലയണ്‍ കിംഗും എല്ലാം ഇപ്പോള്‍ റീമേക്ക് ചെയ്തുകൊണ്ടിരിക്കുന്ന കാലമാണ്. കുട്ടിക്കാലം ഉഷാറാക്കിയ ആ ഓര്‍മ്മകള്‍ പൊടി തട്ടിയെടുക്കാന്‍ എല്ലാവരും തിയേറ്ററിലേയ്ക്ക് ഒഴുകുകയാണ്.
അതവിടെ നില്‍ക്കട്ടെ, ഇവിടെ വിഷയം ഒരു കഴുതരാഗമാണ്. ദ ലയണ്‍ കിംഗ് സിനിമയുടെ ടൈറ്റില്‍ സോംഗ് പാടുന്ന കഴുത. ട്രാവിസ് കിന്‍ലെ എന്ന യുവാവ് പാട്ടു പാടുമ്പോള്‍ അതിനനുസരിച്ച് പാടുകയാണ് കഴുത. ട്രാവിസ് തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവച്ച വീഡിയോ ലോകമെങ്ങും കണ്ടുകൊണ്ടിരിക്കുകയാണ് ഇപ്പോള്‍.