പ്രണയിക്കുമ്പോള്‍ നിങ്ങളിലെ ഈ മാറ്റങ്ങളറിയുന്നുണ്ടോ…?

പ്രണയം മനസുകള്‍ തമ്മിലുള്ള അലിഞ്ഞുചേരലാണെന്ന് പൊതുവേ എല്ലാവരും പറയും. എന്നാല്‍ പ്രണയം മനസ്സിനു മാത്രമല്ല, ശരീരത്തിനുള്ളിലും പലവിധ മാറ്റങ്ങള്‍ വരുത്തുന്നുണ്ട്. പ്രണയിക്കുമ്പോള്‍ മനുഷ്യരുടെ ശരീരത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്തൊക്കെയാണ്. പ്രണയത്തിന്റെ രസതന്ത്രം ഇങ്ങനെയാണ്.

സന്തോഷം ഉല്‍പ്പാദിപ്പിക്കുകയാണ് ഡോപോമൈന്‍ എന്ന രാസവസ്തുവിന്റെ ജോലി. പ്രണയത്തിലെ ഊര്‍ജത്തിന് പിന്നില്‍ ഡോപോമൈന്‍ ആണെന്നാണ് ശാസ്ത്രം പറയുന്നത്. ചൂതാട്ടത്തിനും മയക്കുമരുന്ന് ഉപയോഗത്തിലുമെല്ലാം ലഭിക്കുന്ന അനുഭൂതി ഡോപോമൈനാണ്.

പരസ്പരം കൂടുതല്‍ അടുക്കുമ്പോള്‍, ആലിംഗനം ചെയ്യുമ്പോള്‍, ചുംബിക്കുമ്പോള്‍ എല്ലാം ശരീരത്തിന് ലഭിക്കുന്ന കുളിര്‍മ്മയാണ് ഓക്‌സിട്ടോസിന്‍. ഒപ്പമുണ്ടെന്ന തോന്നല്‍ ജനിപ്പിക്കുന്ന ഈ രാസവസ്തു നിങ്ങളുടെ സന്തോഷത്തിന്റെ പ്രധാന ഭാഗമാണ്.

ടെസ്റ്റോസ്റ്റെറോണ്‍ എന്ന ഹോര്‍മോണ്‍ ആണ് ലൈംഗിക വികാരങ്ങള്‍ക്ക് സഹായിക്കുന്നത്. പുരുഷന്മാരിലാണ് ഇത് കൂടിയ അളവില്‍ കാണുന്നത്. ചുണ്ടുകള്‍ തമ്മില്‍ചേര്‍ക്കുമ്പോള്‍ ടെസ്റ്റോസ്റ്റെറോണ്‍ പങ്കാളികളിലേക്ക് കൈമാറപ്പെടുന്നുണ്ട്. ഇവ കൂടാതെ മറ്റുപല രാസവസ്തുക്കളുടെയും പ്രവര്‍ത്തനം പ്രണയത്തിന്റെ ആഴംകൂട്ടാന്‍ സഹായിക്കുന്നുണ്ടെന്നാണ് വിവിധ പഠനങ്ങള്‍ പറയുന്നത്.

അപ്പോള്‍ സീരിയസായി പ്രണയിക്കുന്നവര്‍ നന്നായി അറിഞ്ഞങ്ങ് സ്‌നേഹിച്ചോളൂ…

You might also like