‘ജയ ജയ ജയ ജയ ഹേ’ ട്രെയ്‌ലര്‍ പുറത്തുവന്നു

ബേസില്‍ ജോസഫ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ (Trailer) പുറത്തുവന്നു. ചിത്രം ഒരു കോമഡി എന്റര്‍ടെയ്നറാകും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. ഒക്ടോബര്‍ 28ന് ചിത്രം തിയേറ്ററുകളിലെത്തും. 

‘ജാനേമന്‍’ എന്ന ചിത്രം നിര്‍മിച്ച ചിയേഴ്‌സ് എന്റര്‍ടെയ്ന്‍മെന്റ് തന്നെയാണ് ‘ജയ ജയ ജയ ജയ ഹേ’യും നിര്‍മ്മിക്കുന്നത്. വിപിന്‍ ദാസും നാഷിദ് മുഹമ്മദ്  ഫാമി ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍ നായികയാകുന്ന ചിത്രത്തില്‍ അജു വര്‍ഗീസ്, അസീസ് നെടുമങ്ങാട്, സുധീര്‍ പരവൂര്‍, മഞ്ജു പിള്ള, ശരത് സഭ, ഹരീഷ് പെങ്ങന്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.

 

You might also like