
സംവിധാനത്തിൽ നിന്നും അഭിനയത്തിലേക്ക്
സംവിധായകൻ അജയ് വാസുദേവും തിരക്കഥാകൃത്തും നിർമ്മാതാവുമായ നിഷാദ് കോയയും അഭിനയ രംഗത്ത്. പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നടന്നു. ‘പ്രൊഡക്ഷൻ നമ്പർ 2’ എന്നാണ് താൽക്കാലികമായി പേരിട്ടിരിക്കുന്നത്. മാർച്ച് 16ന് ചിത്രീകരണം ആരംഭിക്കും.

ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, ഷാരൂഖ് ഷമീർ, അഷറഫ് ഗുരുക്കൾ, ഇറാനിയൻ താരം റിയാദ് മുഹമ്മദ്, ഹൈദർഅലി, ജയകൃഷ്ണൻ, ശ്രീയ അയ്യർ, ജീജ സുരേന്ദ്രൻ, ലിജി ജോയ്, കൂടാതെ നിരവധി പുതുമുഖങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.
പാലക്കാട്, മണ്ണാർക്കാട്, ഒറ്റപ്പാലം എന്നി സ്ഥലങ്ങളിലാണ് ലൊക്കേഷൻ. മലയാളം കൂടാതെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം ഇറങ്ങുന്നുണ്ട്