ആരോഗ്യം തിരികെപ്പിടിക്കാന്‍ എയറോബിക് എക്‌സര്‍സൈസ്!!
പലവിധ വ്യായാമങ്ങള്‍ പലരീതിയില്‍ ചെയ്ത് തടി കുറയ്ക്കാന്‍ പാടുപെടുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഏറ്റവും ഫലപ്രദമായി ചെയ്യാന്‍പറ്റുന്ന പല വ്യായാമരീതികളുമുണ്ട്. പൊണ്ണത്തടിക്ക് ഏറ്റവും അനുയോജ്യമായ ഒരു വ്യായാമമാണ് എയറോബിക് എക്‌സര്‍സൈസ്.
അമിത വണ്ണം കുറക്കുന്നതിനോടൊപ്പം തന്നെ ആരോഗ്യമുള്ള ശരീരവും സ്വന്തമാക്കാന്‍ സാധിക്കുന്ന ഒരു വ്യായാമമുറയാണ് എയ്‌റോബിക്. എന്തൊക്കെ ഗുണങ്ങളാണ് ഈ എക്‌സര്‍സൈസ്ിനുള്ളത് എന്നറിയാം
പതിവായി എയറോബിക് വ്യായാമം ചെയ്യുന്നതിലൂടെ പല ആരോഗ്യ ഗുണങ്ങളും ഉണ്ട് എന്നാണ് ആരോഗ്യ വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. എയറോബിക് വ്യായാമം ചെയ്യുമ്പോള്‍ ധാരാളം ഓക്‌സിജന്‍ ഉപയോഗിക്കേണ്ടി വരുന്നു എന്നത് കൊണ്ട് തന്നെ ശരീരത്തിന് പലവിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കാന്‍ ഈ എക്‌സര്‍സൈസിന് സാധിക്കുന്നു.
ഹൃദയത്തിന്റെ ആരോഗ്യ സംരക്ഷണത്തിന് ഏറെ സഹായിക്കുന്ന ഒന്ന കൂടിയാണ് എയ്‌റോബിക് എക്‌സര്‍സൈസ്. മാത്രമല്ല ഹൃദയത്തിലേക്ക് നന്നായി രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ഇതിലൂടെ ലഭിക്കുന്നു. എയറോബിക് വ്യായാമം ചെയ്യുന്നതിലൂടെ ശരീരത്തിലെ പേശികളും ഊര്‍ജ്ജസ്വലമാക്കുന്നു.
എയറോബിക് വ്യായാമം ചെയ്യുന്നതിലൂടെ മാനസിക സമ്മര്‍ദ്ദം കുറയുന്നു. പലപ്പോഴും പലരും ഓഫീസുകളിലും മറ്റും ഇത്തരത്തില്‍ മാനസിക സമ്മര്‍ദ്ദം അനുഭലിക്കുന്നവരായിരിക്കും. അത്തരത്തിലുള്ളവര്‍ക്ക് ധൈര്യപൂര്‍വ്വം ചെയ്യാന്‍ പറ്റിയ ഒരു വ്യായാമമാണ് എയറോബിക്. ഇത് നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം വളരെ പെട്ടെന്ന് തന്നെ ഇല്ലാതാക്കുന്നു.
എയറോബിക് വ്യായാമം ചെയ്യുന്നവരില്‍ ചിന്താ ശേഷി വര്‍ധിക്കുമെന്നാണ് അമേരിക്കന്‍ അക്കാദമി ഓഫ് ന്യാറോളജിയുടെ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.