
സ്റ്റാംപുകളുടെ തുടക്കം
സ്റ്റാംപുകളുടെ ചരിത്രം അറിയാമോ. 1840 മെയ് ഒന്നിനാണ് ലോകത്താദ്യമായി സ്റ്റാംപുകള്‍ ഉപയോഗിച്ചുതുടങ്ങിയത്.
ആദ്യമായി സ്റ്റാപുകളുപയോഗിച്ചത് ബ്രിട്ടനിലാണ്. പെനി ബ്ലാക്ക് എന്നായിരുന്നു ആദ്യ സ്റ്റാംപിന്റെ പേര്.

വിക്ടോറിയ രാജ്ഞിയുടെ ചിത്രമായിരുന്നു അതില്‍. ഇന്നത്തെപ്പോലെ സ്റ്റാംപില്‍ രാജ്യത്തിന്റെ പേര് സല്‍കിയിരുന്നില്ല, കാരണം സ്റ്റാംപുകള്‍ പുറത്തിറക്കിയ ഒരേ ഒരു രാജ്യമായിരുന്നല്ലോ ബ്രിട്ടണ്‍.
1843 ല്‍ സ്വിറ്റ്‌സര്‍ലന്റ് സ്വന്തം സ്റ്റാംപ് പുറത്തിറക്കി. ദൂരത്തിനനുസരിച്ച് കത്തിന് സ്റ്റാംപുകളുപയോഗിച്ച് പണം ഈടാക്കാന്‍ തുടങ്ങിയത് ഇവരാണ്.

1845 ല്‍ അമേരിക്കയിലെ ഏതാനും പോസ്റ്റ് മാസ്റ്റര്‍മാര്‍ സ്വന്തം സ്റ്റാംപുകള്‍ പുറത്തിറക്കിയിരുന്നു. 1847 ല്‍ അമേരിക്കയുടെ ഔദ്യോഗിക സ്റ്റാംപ് പുറത്തിറങ്ങിയതോടെ ബാക്കിയെല്ലാം നിര്‍ത്തലാക്കി.
1852 ലാണ് ഇന്ത്യയിലും സ്റ്റാംപുകള്‍ ഉപയോഗിച്ച് തുടങ്ങിയത്.