സ്ത്രീകള്‍ വല്ലാണ്ടോര്‍ക്കുന്നു; പുരുഷന്മാരോ…?

ആണും പെണ്ണും പഴയ ഒരു കാര്യത്തെച്ചൊല്ലി വഴക്കിട്ടാല്‍ ആരാണു ജയിക്കുക? റിസള്‍ട്ടു നോക്കിയാല്‍ പെണ്‍കുട്ടിയായിരിക്കും സ്‌കോര്‍ ചെയ്തിട്ടുണ്ടാകുക, കാരണം ഓര്‍മ്മശക്തിയില്‍ ആണുങ്ങളെ പെണ്ണുങ്ങളാണ് മലര്‍ത്തിയടിക്കുന്നത്.

ഓര്‍മ്മശക്തിയെക്കുറിച്ച് ധാരാളം പഠനങ്ങള്‍ നടന്നു വരുന്നുണ്ട്. ഇപ്പോളിതാ പുതിയൊരു പഠനം പറയുന്നതു കേള്‍ക്കൂ… ആണുങ്ങളേക്കാള്‍ ഓര്‍മ്മ കൂടുതല്‍ പെണ്ണുങ്ങള്‍ക്കാണെന്ന്. പെണ്ണുങ്ങള്‍ക്ക് എല്ലാം ഓര്‍ത്തിരിക്കാന്‍ കഴിയുമെന്ന്! ഓര്‍മ്മയില്‍ കേമം പെണ്‍കുട്ടികള്‍തന്നെ.

പഠനം നടത്തിയത് സ്വീഡനിലെ കരോളിന്‍സ്‌ക ഇന്‍സ്റ്റിറ്റ്യൂട്ട് ആണ്. ജീവിതത്തിലെ വളരെ നിസാരമായ കാര്യങ്ങള്‍ പോലും സ്ത്രീകള്‍ മനസ്സില്‍ പതിപ്പിച്ചുവെക്കുമെന്നാണ് പഠനം പറയുന്നത്.

വളരെ വിശദാംശങ്ങള്‍ സൂക്ഷിക്കുന്നതാണ് സ്ത്രീകളുടെ ഓര്‍മ്മ. വാക്കുകള്‍, മെസേജുകള്‍, സംഭവവുമായി ബന്ധപ്പെട്ട വസ്തുക്കള്‍, സംഭവസ്ഥലം, മുഖങ്ങള്‍, എന്തിന് അവിടെയുണ്ടായിരുന്ന മണം പോലും ഓര്‍ത്തുവയ്ക്കുമത്രേ…

എന്നാല്‍ സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാര്‍ ഓര്‍ത്തുവയ്ക്കുന്ന ചുരുക്കം ചില കാര്യങ്ങളേ ഉള്ളൂവെന്നാണ് പഠനം പറയുന്നത്. വീട്ടിലേക്കുള്ള വഴികളും വലിയ പാര്‍ക്കിംങ് ഏരിയയില്‍ പാര്‍ക്ക് ചെയ്ത സ്വന്തം വാഹനങ്ങളുമാണേ്രത അത്!!!!

അപ്പോള്‍ പഴയകാര്യങ്ങള്‍ പറഞ്ഞ് പെണ്‍കുട്ടികള്‍ വഴക്കിടുമ്പോള്‍ ഒന്നു കരുതിയിരുന്നോളൂ…

You might also like