ആരോഗ്യത്തില്‍ മികച്ച ജീവിതത്തിനിതാ പത്തു ശീലങ്ങള്‍

ജീവിതത്തില്‍ കുറച്ച് ശീലങ്ങള്‍ മാത്രം മാറ്റിയാല്‍ നമുക്ക് വലിയ രീതിയിലുള്ള ആരോഗ്യകരമായ മാറ്റങ്ങള്‍ വരുത്താനാകും. ആരോഗ്യകരമായ ഈ പത്തു ശീലങ്ങള്‍ പതിവാക്കൂ… മാറ്റം തനിയേ അറിയാം.

ശീലം 1
എഴുന്നേറ്റാലുടന്‍ 1 ഗ്ലാസ് വെള്ളം കുടിക്കുക

ഈ ശീലം ഉറക്കത്തിനു ശേഷമുള്ള നിങ്ങളിലെ അവയവങ്ങളുടെ മെറ്റാബോളിസം വര്‍ദ്ധിപ്പിക്കുന്നു. ശരീരത്തിലെ ജലാംശം കാത്തുസൂക്ഷിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.

ശീലം 2
കിടക്കുന്നതിനു മുന്‍പ് 2 മിനുറ്റ് കാല്‍ പാദം മസാജ് ചെയ്യുക

കാല്‍പാദത്തില്‍ ധാരാളം പ്രഷര്‍ പോയിന്റുകളുണ്ട്. ഈ മസാജിംങ് സമ്മര്‍ദ്ദങ്ങളകറ്റാനും നന്നായി വിശ്രമിക്കാനും നിങ്ങളെ സഹായിക്കും. ശരീരത്തിലെ രക്ത ഓട്ടം വര്‍ദ്ധിപ്പിക്കുന്നതിനും ഇത് നല്ലതാണ്. കാലുകള്‍ വൃത്തിയാക്കി ലോഷന്‍ ഉപയോഗിച്ച് കാല്‍പാദം മുഴുവന്‍ മസാജ് ചെയ്യാം.

ശീലം 3
മൂന്നു നേരം ആഹാരം

2200 കലോറിയാണ് ഒരു ദിവസം ഒരു വ്യക്തിക്കാവശ്യം. 3 നേരം നല്ല ആഹാരം കഴിച്ചാല്‍ ആരോഗ്യകരമായി കൃത്യമായ ഇടവേളകളില്‍ ഈ കലോറി നമുക്ക് വിശപ്പില്ലാതെ നേടാനാകും. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും സമയം പാലിച്ച് കഴിക്കുക. ഉറങ്ങുന്നതിന് 3 മണിക്കൂര്‍ മുന്‍പ് അത്താഴം ശീലമാക്കുക. ദഹനത്തിന് ഇത് സഹായിക്കും.

ശീലം 4
1000 സ്റ്റെപ്പുകള്‍ നടത്തം

ആരോഗ്യജീവിതത്തിന് നടത്തം ഏറെ സഹായകരമാണ്. ഏറ്റവും എളുപ്പമുള്ളതും ഫലമുള്ളതുമായ വ്യായാമം കൂടിയാണിത്. ദിവസവും ചുരുങ്ങിയത് 1000 സ്‌റ്റെപ്പുകളെങ്കിലും നടക്കുക.

ശീലം 5
രാവിലെ 5 മിനുറ്റ് യോഗ

ശരീരത്തിലെ എല്ലാ ഭാഗങ്ങലും രാവിലെ അഞ്ചു മിനുറ്റ് സ്ട്രച്ച് ചെയ്യുന്നത് നല്ലൊരു ആരോഗ്യശീലമാണ്. മികച്ച പ്രവര്‍ത്തനങ്ങള്‍ ദിവസം മുഴുവന്‍ കാത്തുസൂക്ഷിക്കാന്‍ ഇത് സഹായിക്കും.

ശീലം 6
പഴങ്ങളും പച്ചക്കറികളും

ധാരാളം പഴങ്ങളും പച്ചക്കറികളും ദിവസവും ഭക്ഷണത്തിലുള്‍പ്പെടുത്തുന്നത് ആരോഗ്യസംരക്ഷണത്തില്‍ പ്രധാനമാണ്.

ശീലം 7
ദിവസവും 7 ഗ്ലാസ് വെള്ളം

ചെയ്യുന്ന ഓരോ പ്രവര്‍ത്തികളും ശരീരത്തില്‍ നിന്നും ധാരാളം ജലാംശം നഷ്ടപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് ധാരാളം വെള്ളം കുടിക്കുക. 7 ഗ്ലാസ് വെള്ളം ശീലമാക്കുക.

ശീലം 8
8 മണിക്കൂര്‍ ഉറക്കം

ശരിയായ സമയത്ത് ആവശ്യത്തിനുള്ള ഉറക്കം ആരോഗ്യസംരക്ഷണത്തിന് വളരെ അത്യാവശ്യമാണ്. ഇത് ഓര്‍മ്മശക്തി കൂട്ടാനും പ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നതിനും പ്രമേഹം, അമിതവണ്ണം, വിശപ്പില്ലായ്മ എന്നിവയ്ക്ക് പരിഹാരമാകുകയും ചെയ്യുന്നു.

ശീലം 9
ഉറങ്ങും മുന്‍പ് ധ്യാനം

കിടക്കയില്‍ ഇരുന്ന് മെഡിറ്റേഷന്‍ അഥവാ ധ്യാനം നിങ്ങള്‍ക്ക് മികച്ച ഉറക്കം നേടാനുള്ളൊരു വഴിയാണ്.
ഇത് സമ്മര്‍ദ്ദമകറ്റാനും സ്വാസ്ത്യം നേടാനും ഫലപ്രദമാണ്.

ശീലം 10
10 സെക്കന്റ് ബ്രേക്ക് കണ്ണിന്

ഓരോ മുപ്പതു മിനുറ്റുകള്‍ കൂടുമ്പോഴും 10 സെക്കന്റ് നിങ്ങളുടെ കണ്ണുകള്‍ക്ക് വിശ്രമം നല്‍കൂ… കാഴ്ച സംരക്ഷിക്കുന്നതിനും സ്‌ട്രെസ് അകറ്റാനും ഇത് സഹായിക്കും

You might also like