രജനികാന്തിന്റെ 170ാം ചിത്രം വരുന്നു‌

സൂപ്പർ സ്റ്റാർ രജനികാന്തിന്റെ 170ാം ചിത്രം വരുന്നു. ജയ് ഭീം എന്ന ഒറ്റച്ചിത്രം കൊണ്ട് ദേശീയ ശ്രദ്ധ നേടിയ ടി.ജെ. ജ്ഞാനവേലാണ് ചിത്രത്തിന്റെ സംവിധാനം. ലൈക്ക പ്രൊഡക്ഷനാണ് ചിത്രം നിർമ്മിക്കുന്നത്. അനിരുദ്ധ് ആണ് സം​ഗീത സംവിധാനം.

തലൈവർ 170 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി പേര് നൽകിയിരിക്കുന്നത്. ഏത് വിഭാ​ഗത്തിൽപ്പെട്ടതായിരിക്കും ചിത്രമെന്ന് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഉടൻ ചിത്രീകരണം ആരംഭിക്കും എന്നാണ് റിപ്പോർട്ട്. 2024-ൽ ചിത്രം തിയേറ്ററുകളിലെത്തും. ചിത്രത്തിലെ മറ്റ് താരങ്ങളുടെ വിവരങ്ങൾ പുറത്ത് വീട്ടിട്ടില്ല.

You might also like