വിജയ്ക്ക് 445 കോടി രൂപയുടെ ആസ്തിയോ??

ഇളയ ​ദളപതി വിജയ്ക്ക് 445 കോടി രൂപയുടെ ആസ്തി എന്ന് റിപ്പോർട്ട്. ഒരു വർഷം വിജയ് സമ്പാദിക്കുന്നത് 150 കോടിരൂപയാണ്. ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒരാളാണ് താരം.

ബീസ്റ്റ് എന്ന ചിത്രത്തിന് വിജയ് വാങ്ങിയത് നൂറ് കോടിയാണ്. വിജയുടെ വാരിസ് എന്ന് ചിത്രം ഇതിനോടകം ഏഴ് ദിവസം കൊണ്ട് തന്നെ 210 കോടി രൂപ ലോകമെമ്പാടുമായി കളക്ഷൻ നേട്ടി കഴിഞ്ഞു. ഈ വർഷം 200 കോടി ക്ലബ്ബിലെത്തുന്ന ആദ്യ ഇന്ത്യൻ ചിത്രം കൂടിയാണ് വാരിസ്.

65 കോടിയോളം രൂപയാണ് തമിഴ്‌നാട്ടിൽ നിന്ന് മാത്രം ലഭിച്ചത്. 200 കോടി ക്ലബ്ബിൽ ഇടം നേടുന്ന ആറാമത്തെ വിജയ് ചിത്രമാണ് ഇത്. വാരിസിന് താരത്തിന്റെ പ്രതിഫലം 150 കോടിയായിരുന്നു.

You might also like