
നാട്ടു നാട്ടുന്റെ വിജയം കൊറിയോഗ്രാഫർ ആഘോഷിച്ചത് ടോയല്റ്റിൽ
RRR ലെ നാട്ടു നാട്ടു എന്ന് ഗാനത്തിന്റെ കൊറിയോഗ്രാഫർ വിജയം കരഞ്ഞു തീർത്തത് ഒന്നര മണിക്കൂർ ടോയ്ലറ്റിൽ. ചിത്രത്തിലെ നാട്ടു നാട്ടു ഗാനം ഗോൾഡൻ ഗ്ലോബ്സ് പുരസ്‌കാരം നേടിയത്തിന്റെ അനന്ദകണ്ണീരാണ് കൊറിയോഗ്രാഫർ പ്രേം രക്ഷിത്ത് ടോയല്റ്റിൽ ഇരുന്ന് കരഞ്ഞു തീർത്തത്.

രാജമൗലിയുടെ RRR സിനിമയ്ക്ക് ലോകമെമ്പാടും നിന്നും വലിയ പ്രശംസയാണ് ലഭിക്കുന്നത്. മികച്ച വിദേശ ഭാഷാ ചിത്രം, മികച്ച ഒറിജിനൽ ഗാനം തുടങ്ങിയ വിഭാഗങ്ങളിലാണ് ഗോൾഡൻ ഗ്ലോബ്സ് പുരസ്‌കാരം കിട്ടിയത്. രാം ചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരാണ് ഈ ഗാനം ആടിത്തകർത്തത്.
95-ാമത് ഓസ്‌കർ അവാർഡിനുള്ള ഒറിജിനൽ സോംഗ് വിഭാഗത്തിൽ നാട്ടു നാട്ടുവും ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.