റിലീസിനൊരുങ്ങി ജയ്‌ലർ

രജനികാന്ത് ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ജയ്ലർ. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്യുന്ന ആക്ഷൻ കോമഡി ചിത്രത്തെപ്പറ്റിയുള്ള ഓരോ അപ്ഡേറ്റ്സും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. ഇപ്പോഴിതാ സിനിമയിൽ കന്നഡ താരം ശിവ രാജ് കുമാർ അഭിനയിക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. ചിത്രത്തിലെ ശിവരാജ് കുമാറിന്റെ സ്റ്റില്ലും അണിയറ പ്രവർത്തകർ പുറത്തുവിട്ടിട്ടുണ്ട്.

അടുത്ത വർഷം ഏപ്രിൽ 14ന് ജയ്‌ലർ പ്രദർശനത്തിനെത്തുമെന്നാണ് റിപ്പോർട്ട്. എന്നിരുന്നാലും, ഇക്കാര്യത്തിൽ ഇതുവരെയും സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഇപ്പോഴത്തെ ഷെഡ്യൂൾ പ്രകാരം ഷൂട്ട് അവസാനിച്ചാൽ, കോളിവുഡിലെ ഏറ്റവും വലിയ തമിഴ് പുതുവത്സര റിലീസായിരിക്കും ജെയ്ലർ. രജനികാന്തിന്റെ 169-ാം ചിത്രമാണ് ജയ്ലർ. തമന്നയാണ് ചിത്രത്തിലെ നായിക. 

You might also like