‘ഇന്ന് ഞാൻ പറയാൻ പോകുന്നത് മെറ്റയുടെ ചരിത്രത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള ചില തീരുമാനങ്ങളെക്കുറിച്ചാണ്. ടീമിന്റെ വലുപ്പം ഏകദേശം 13% കുറയ്ക്കാൻ ഞങ്ങൾ തീരുമാനിച്ചു. ഇതുമൂലം പ്രതിഭാധനരായ 11000-ത്തിലധികം ജീവനക്കാർക്കാണ് ജോലി നഷ്ടപ്പെടാൻ പോകുന്നത്. നിലവിൽ 87,000 ജീവനക്കാരാണ് മെറ്റായിൽ ജോലി ചെയ്യുന്നത്. ഫേസ്ബുക്കിന് പുറമെ വാട്ട്സ്ആപ്പ്, ഇൻസ്റ്റാഗ്രാം എന്നിവിയിൽ ജോലി ചെയ്യുന്നവരും പിരിച്ചുവിട്ട 11000 ജീവനക്കാരിൽ ഉൾപ്പെടുന്നു’ മെറ്റയുടെ ചീഫ് എക്‌സിക്യൂട്ടീവ് മാർക്ക് സക്കർബർഗ് ബ്ലോഗിൽ പറഞ്ഞു.
ട്വിറ്ററിന് പിന്നാലെ ഫേസ്ബുക്കിന്റെ മാതൃ കമ്പനിയായ മെറ്റയിലും കൂട്ടപ്പിരിച്ചുവിടൽ. മെറ്റയിലെ 11, 000ത്തിൽ അധികം ജീവനക്കാരെ പിരിച്ചു വിട്ടു. ജീവനക്കാരെ ഫേസ്ബുക്കിൽ നിന്ന് പിരിച്ചുവിട്ടിരിക്കുകയാണ്. കൂട്ടപ്പിരിച്ചുവിടലിന് സ്ഥിരീകരണവുമായി മാർക്ക് സക്കർബർഗ് തന്നെ എത്തിയിട്ടുണ്ട്. ചെലവ് വർധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ കമ്പനിയിൽ നിന്ന് പിരിച്ചുവിട്ടത്. ഫെയ്സ്ബുക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയും വലിയൊരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടുന്നത്. കമ്പനിയിൽ നിന്നും പിരിച്ചുവിട്ട ജീവനക്കാർക്ക് 4 മാസത്തെ അധിക ശമ്പളം നൽകും.