
KGF റെക്കോർഡ് തകർത്ത് ‘കാന്താര’, ബോക്‌സ് ഓഫീസിൽ 100 കോടി കടന്നു
ഋഷഭ് ഷെട്ടിയുടെ ‘കാന്താര’ ബോക്‌സ് ഓഫീസിൽ വിസ്മയം തീർക്കുകയാണ്. കെജിഎഫ് പോലൊരു ബ്ലോക്ക്ബസ്റ്റർ ചിത്രമൊരുക്കിയ ഹോംബാലെ ഫിലിംസ് ഒരുക്കിയ ചിത്രം സെപ്റ്റംബർ 30നാണ് കന്നഡയിൽ റിലീസ് ചെയ്തത്. ആദ്യ ദിനം ബോക്‌സ് ഓഫീസിൽ രണ്ട് കോടിയിൽ താഴെയായിരുന്നു ചിത്രത്തിന്റെ ഓപ്പണിംഗ്. എന്നാൽ അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ചിത്രത്തിന്റെ വരുമാനം ഇരട്ടിയിലധികം വർധിച്ചു, അതിനുശേഷം ‘കാന്താര’ ഒരു ദിവസം പോലും ബോക്‌സ് ഓഫീസിൽ 3.5 കോടിയിൽ താഴെ കളക്ഷൻ നേടിയിട്ടില്ല.
പാൻ ഇന്ത്യ റിലീസായ ‘പൊന്നിയിൻ സെൽവൻ-1’, ഹിന്ദി ബിഗ് ചിത്രം ‘വിക്രം വേദ’ എന്നിവയ്ക്കൊപ്പം, ദക്ഷിണേന്ത്യയിൽ വളരെ പരിമിതമായ സ്‌ക്രീനുകളിൽ റിലീസ് ചെയ്‌ത ‘കാന്താര’ പ്രേക്ഷകർ ഏറ്റെടുത്തു.
ഒക്ടോബർ 14 ന് ‘കാന്താര’ ഹിന്ദിയിലും പുറത്തിറങ്ങി. മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്.
ലോകമെമ്പാടുമുള്ള ബോക്‌സ് ഓഫീസിൽ 100 കോടി കടന്നിരിക്കുകയാണ് ‘കാന്താര’. പ്രാദേശിക സംസ്കാരത്തെയും പുരാണങ്ങളെയും അടിസ്ഥാനമാക്കിയുള്ള ഈ ചിത്രത്തിന്റെ കഥ പ്രേക്ഷകനെ ആകർഷിക്കുന്നു, പ്രദർശനങ്ങൾ നടക്കുന്ന തിയേറ്ററുകളിലെല്ലാം തിരക്ക് അനുഭവപ്പെടുന്നു. പരിമിതമായ റിലീസാണെങ്കിലും ചിത്രത്തിന്റെ ബോക്‌സ് ഓഫീസ് കളക്ഷൻ കുതിച്ചുയരാൻ കാരണം ഇതാണ്.