വാട്ട്സ്ആപ്പില്‍ ഇനി സ്‌ക്രീന്‍ഷോട്ടുകള്‍ എടുക്കാന്‍ കഴിയില്ല!

വാട്ട്സ്ആപ്പ് വളരെ ജനപ്രിയമായ ഒരു സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷനാണ്. ഇക്കാരണത്താല്‍, പുതിയ സവിശേഷതകള്‍ അവതരിപ്പിച്ചുകൊണ്ട് ഇത് ഉപയോക്താക്കളുടെ അനുഭവം നിരന്തരം മെച്ചപ്പെടുത്തുന്നു. ഇപ്പോഴിതാ പുതിയ ഫീച്ചര്‍ അവതരിപ്പിക്കുകയാണ് കമ്പനി. ഇതോടെ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ട് എടുക്കാനാകില്ല.

ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുകയാണ് വാട്‌സ്ആപ്പ്. വ്യൂ വണ്‍സ് ഫീച്ചറിലൂടെ അയക്കുന്ന ഫോട്ടോകളും വീഡിയോസും കൂടുതല്‍ സുരക്ഷിതമാക്കുകയാണ് വാട്‌സ്ആപ്പ്. ഈ ഫീച്ചറിലൂടെ അയക്കുന്ന ഡോക്യുമെന്റ്‌സ് ലഭിക്കുന്നയാള്‍ക്ക് ഓപ്പണ്‍ ചെയ്ത് ഒരു തവണ മാത്രമാണ് കാണാന്‍ സാധിക്കുക. ഇമേജ് ക്ലോസ് ചെയ്തു കഴിഞ്ഞാല്‍ പിന്നീട് ഇത് ലഭ്യമാകില്ല. വ്യൂ വണ്‍സ് ഫീച്ചറില്‍ നിന്ന് അയച്ച ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് ഉപയോക്താക്കള്‍ അത് സേവ് ചെയ്യുന്നുവെന്ന് നേരത്തെ ആളുകള്‍ പരാതിപ്പെട്ടിരുന്നു.

അതായത്, ആരെങ്കിലും സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ ശ്രമിച്ചാല്‍, ബ്ലാക്ക് സ്‌ക്രീന്‍ മാത്രമേ ക്യാപ്ചര്‍ ആകൂ. നെറ്റ്ഫ്‌ലിക്‌സ്, ഡിസ്‌നി + ഹോട്ട്സ്റ്റാര്‍, ആമസോണ്‍ പ്രൈം വീഡിയോ തുടങ്ങി നിരവധി OTT ആപ്പുകളില്‍ ഈ ഫീച്ചര്‍ ലഭ്യമാണ്.

വ്യൂ വണ്‍സ് വഴി അയക്കുന്ന ഫോട്ടോകള്‍ ഇനി ആര്‍ക്കും സ്‌ക്രീന്‍ഷോട്ട് എടുക്കാന്‍ സാധിക്കില്ല. WABetaInfo ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. വാട്‌സ്ആപ്പ് ബീറ്റ ആന്‍ഡ്രോയിഡ് 2.22.22.3 വേര്‍ഷനില്‍ പുതിയ സേവനം ഈ ആഴ്ച്ച തന്നെ ലഭ്യമാകും.

You might also like