പ്രണയിനിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കാളിദാസ്

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് ജയറാമിൻറ്റേത് . ജയറാമിന്റെ മകൻ കാളിദാസ് ജയറാം സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് വൈറലാകുന്നത്. മോഡലും 2021ലെ ലിവാ മിസ് ദിവാ റണ്ണറപ്പുമായിരുന്ന തരിണി കലിംഗരായർക്കൊപ്പമുള്ള ചിത്രമാണ് താരം പങ്കുവച്ചത്. തരിണിയെ ചേർത്തുപിടിച്ചിരിക്കുന്ന കാളിദാസിനെ ചിത്രത്തിൽ കാണാം.

കാളിദാസിന്റെ ചിത്രത്തിന് സഹോദരി മാളവിക ജയറാം, കല്യാണി പ്രിയദർശൻ, അപർണ ബാലമുരളി, ഗായത്രി ശങ്കർ, നൈല ഉഷ, നമിത, സഞ്ജന, മിഥുൻ രമേശ് തുടങ്ങിയ താരങ്ങൾ കമന്റുകളുമായി എത്തി. 

ഹലോ ഹബീബീസ് എന്നാണ് മാളവികയുടെ കമന്റ്. ഒടുവിൽ നിന്റെ തങ്കത്തെ കണ്ടെത്തി എന്നാണ് നടി ഗായത്രിയുടെ പ്രതികരണം. ക്യൂട്ട് റൊമാന്റിക് കപ്പിള്‍ തുടങ്ങിയ കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.കാളിദാസനൊപ്പമുള്ള തരിണിയുടെ പുതിയ ചിത്രത്തില്‍ പാർവതി ജയറാമും കമന്റ് ചെയ്തിട്ടുണ്ട്. ‘എന്റേത്’ എന്നായിരുന്നു പാർവതിയുടെ കമന്റ്.

തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും തരുണി ഉണ്ടായിരുന്നു. ഇപ്പോൾ ഇരുവരും ഒരുമിച്ചുള്ള ചിത്രം പുറത്തുവന്നതോടെ രണ്ടുപേരും പ്രണയത്തിലാണെന്ന് ആരാധകരും ഉറപ്പിച്ചു കഴിഞ്ഞു. വിഷ്വൽ കമ്മ്യൂണിക്കേഷനിൽ ബിരുദധാരിയാണ് തരിണി.

You might also like