‘എനിക്ക് തെറ്റ് പറ്റി’ ; ഈശോ കാണേണ്ട സിനിമയെന്ന് പി സി ജോർജ്

നാദിർഷയുടെ സംവിധാനത്തിൽ ജയസൂര്യ പ്രധാന വേഷം ചെയ്യുന്ന ചിത്രം ഈശോയെ പ്രശംസിച്ച് പിസി ജോർജ്. തനിക്ക് തെറ്റു പറ്റിയെന്നും എല്ലാവരും കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്നും പിസി ജോർജ് പറഞ്ഞു. ഈശോ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൻ തീയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് നേരത്തെ പിസി ജോർജ് പറഞ്ഞത്. 

‘ഈശോ എന്ന ചിത്രത്തിൽ ആദ്യം മുതൽ ഏറെ തർക്കം ഉള്ള ആളായിരുന്നു ഞാൻ. ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്. എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്. ക്രൈസ്റ്റ് എന്നാണ് പറഞ്ഞിരുന്നതെങ്കിൽ ഞാൻ പറഞ്ഞതിനകത്ത് കാര്യമുണ്ടായിരുന്നേനെ. നോട്ട് ഫ്രം ബൈബിൾ എന്ന് കണ്ടപ്പോഴാണ് പ്രതികരിച്ചത്. പക്ഷേ നാദിർഷ പറഞ്ഞത് സിനിമ കണ്ടിട്ട് തീരുമാനം പറയാനായിരുന്നു. ഇന്ന് സിനിമ കണ്ടപ്പോൾ അന്ന് നാദിർഷ പറഞ്ഞത് നൂറ് ശതമാനം ശരിയാണെന്ന് മനസ്സിലായി’ പിസി ജോർജ് പറഞ്ഞു.

ഇന്നത്തെ തലമുറയിലെ മാതാപിതാക്കൾ കണ്ടിരിക്കേണ്ട ചിത്രമാണ് ഈശോയെന്നും പിസി ജോർജ്ജ് പറഞ്ഞു. ചിത്രത്തിലെ അണിയറ പ്രവർത്തകർ സിനിമയ്്ക്ക് വേണ്ടി ആത്മാർത്ഥമായി തന്നെ പ്രവർത്തിച്ചിട്ടുണ്ച്. ഇന്നത്തെ കാലത്തെ പ്രശ്‌നങ്ങൾ വളരെ വ്യക്തമായി തന്നെ ചിത്രത്തിൽ പറയുന്നുണ്ട്. ചില കുശുമ്പന്മാർ ആണ് എന്നോട് സിനിമയെ കുറിച്ച് മോശമായി പറഞ്ഞതെന്നും പിസി ജോർജ് പറഞ്ഞു. 

ചിത്രത്തെ കുറിച്ച് പിസി ജോർജ് അഭിപ്രായം പറയുന്ന വീഡിയോ നാദിർഷ പങ്കുവെച്ചിട്ടുണ്ട്. ‘സത്യം മനസ്സിലായപ്പോൾ അത് തിരുത്തുവാനുള്ള അങ്ങയുടെ വലിയ മനസ്സിന് ഒരുപാട് നന്ദി’ എന്ന് പറഞ്ഞാണ് നാദിർഷ വീഡിയോ പങ്കുവെച്ചത്. ഒക്ടോബർ അഞ്ചിനാണ് ചിത്രം സോണി ലിവിലൂടെ റിലീസ് ചെയ്തത്.

You might also like