‘ആയിഷ’യിലെ പാട്ട് എത്തി : ആടിപ്പാടി മഞ്ജു വാര്യര്‍ ; നൃത്തം പഠിപ്പിച്ച് പ്രഭുദേവ

മഞ്ജു വാര്യര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘ആയിഷ’ എന്ന ചിത്രത്തിലെ ഗാനം എത്തി. ‘കണ്ണില് കണ്ണില്’ എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ നൃത്ത സംവിധായകനായ പ്രഭുദേവ മഞ്ജു വാര്യര്‍ക്ക് നൃത്തച്ചുവടുകള്‍ പറഞ്ഞു കൊടുക്കുന്ന ദൃശ്യങ്ങളും വീഡിയോയിലുണ്ട്. 

മലയാളത്തില്‍ സ്ത്രീ കേന്ദ്രീകൃതമായി വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ആദ്യ ചിത്രമാകും ആയിഷ എന്നാണ് വിവരം. രാധിക ഈ ചിത്രത്തില്‍ സുപ്രധാന വേഷം അവതരിപ്പിക്കുന്നുണ്ട്. സജ്‌ന, പൂര്‍ണിമ, ലത്തീഫ (ടുണീഷ്യ), സലാമ (യുഎഇ), ജെന്നിഫര്‍ (ഫിലിപ്പൈന്‍സ്), സറഫീന (നൈജീരിയ), സുമയ്യ (യമന്‍), ഇസ്ലാം (സിറിയ) തുടങ്ങിയ വിദേശതാരങ്ങളും ചിത്രത്തില്‍ അണിനിരക്കുന്നു. 

ആമിര്‍ പള്ളിക്കല്‍ ആണ് ഇന്തോ-അറബിക് ചിത്രമായ ആയിഷ സംവിധാനം ചെയ്യുന്നത്. മലയാളത്തിനു പുറമെ ഇംഗ്ലീഷ്, അറബി, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലുമായാണ് പ്രദര്‍ശനത്തിനെത്തുക. ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയയാണ് ആയിഷ നിര്‍മ്മിക്കുന്നത്.

You might also like