3 ദിവസം കൊണ്ട് 230 കോടി കടന്ന് പൊന്നിയിൻ സെൽവൻ

ഈ വര്‍ഷം ഏറ്റവുമധികം കാത്തിരുന്ന തമിഴ് റിലീസുകളിലൊന്നായ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍ സെപ്തംബര്‍ 30-ന് തിയേറ്ററുകളില്‍ എത്തി. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിയാന്‍ വിക്രം, ജയം രവി, കാര്‍ത്തി, തൃഷ, ഐശ്വര്യ റായ് ബച്ചന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 

വെറും മൂന്ന് ദിവസം കൊണ്ട് ലോകമെമ്പാടും 230 കോടി കളക്ഷൻ നേടിയ ചിത്രം ഒക്ടോബർ 3 ന് 250 കോടി കടക്കും എന്നാണ് കണക്കുകൂട്ടൽ. ഇങ്ങനെപോയാൽ ബോക്‌സ് ഓഫീസിൽ ഒന്നിലധികം റെക്കോർഡുകൾ പൊന്നിയിൻ സെൽവൻ തകർത്തേക്കും.ലോകമെമ്പാടുമുള്ള അഞ്ച് ഭാഷകളിലായാണ് ചിത്രം റിലീസ് ചെയ്തത്. ട്രെഡ് അനലിസ്റ്റ് രമേഷ് ബാലയുടെ അഭിപ്രായത്തിൽ, പൊന്നിയിൻ സെൽവൻ തീയറ്ററുകളിൽ ഗംഭീരമായ പ്രകടനമാണ് നടത്തുന്നത്. ഐമാക്‌സിലും പൊന്നിയിൻ സെൽവൻ പുറത്തിറങ്ങി. ലോകമെമ്പാടുമുള്ള ഐമാക്സ് സ്ക്രീനുകളിൽ ചിത്രം റെക്കോർഡ് സൃഷ്ടിച്ചു. 

You might also like