വൈദ്യശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം സ്വാന്റേ പേബോയ്ക്ക്

ഈ വര്‍ഷത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം പ്രഖ്യാപിച്ചു. സ്വീഡിഷ് ജനിതക ശാസ്ത്രജ്ഞന്‍ സ്വാന്റെ പേബോവിനാണ് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. വംശനാശം സംഭവിച്ച, മനുഷ്യരും പൂര്‍വ്വികരും ഉള്‍പ്പെടുന്ന ഒരു ജന്തു വര്‍ഗത്തിന്റെയും മനുഷ്യ പരിണാമത്തിന്റെയും ജീനോമുകളെക്കുറിച്ചുള്ള കണ്ടെത്തലുകളാണ് സ്വാന്റെയെ പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ഇന്നത്തെ മനുഷ്യരുടെ ആദിമ രൂപമായ, വംശനാശം സംഭവിച്ച നിയാണ്ടര്‍ത്താലിന്റെ ജനിതകഘടനയാണ് പാബോ ക്രമീകരിച്ചത്. ഡെനിസോവ എന്ന ഒരു ജന്തുവര്‍ഗത്തെക്കുറിച്ചും അദ്ദേഹം കണ്ടെത്തിയിരുന്നു. 

‘ഏകദേശം 70,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയില്‍ നിന്നുള്ള കുടിയേറ്റത്തെ തുടര്‍ന്നാണ് വംശനാശം സംഭവിച്ച ഈ ജന്തുവര്‍ഗങ്ങളില്‍ നിന്ന് ഹോമോ സാപ്പിയന്‍സിലേക്ക് ജീന്‍ കൈമാറ്റം നടന്നതെന്ന് പേബോ കണ്ടെത്തി. മനുഷ്യരിലേക്കുള്ള ഈ പുരാതന ജീനുകളുടെ കൈമാറ്റത്തിന് ഇന്നും ശാരീരിക പ്രസക്തിയുണ്ട്, നമ്മുടെ രോഗപ്രതിരോധ വ്യവസ്ഥ അണുബാധകളോട് പ്രതികരിക്കുന്നത് ഇതിനുദാഹരണമാണ്. പാബോയുടെ സെമിനല്‍ ഗവേഷണം പാലിയോജെനോമിക്‌സ്, എന്ന പുതിയൊരു ശാസ്ത്രശാഖയ്ക്ക് കാരണമായി  നോബല്‍ പ്രഖ്യാപനത്തില്‍ പറയുന്നു.

മാക്സ് പ്ലാങ്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എവല്യൂഷണറി ആന്ത്രോപോളജിയുടെ ഡയറക്ടറാണ് സ്വാന്റേ പാബോ. താപനിലയ്ക്കും സ്പര്‍ശനത്തിനുമുള്ള റിസപ്റ്ററുകള്‍ കണ്ടുപിടിച്ചതിന് കഴിഞ്ഞ വര്‍ഷത്തെ നൊബേല്‍ ഡേവിഡ് ജൂലിയസിനും ആര്‍ഡെം പടാപൗട്ടിയനും സംയുക്തമായി പങ്കിട്ടിരുന്നു. ഭൗതികശാസ്ത്രം, രസതന്ത്രം, സാഹിത്യം, സമാധാനം, സാമ്പത്തിക ശാസ്ത്രം എന്നീ മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള നൊബേല്‍ പുരസ്‌കാരങ്ങള്‍ വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കും.

You might also like