
ലോകത്തിലെ ഏറ്റവും വലിയ പുഷ്പം: റഫ്ലേഷ്യയുടെ വീഡിയോ പങ്കുവെച്ച് യുവാവ്
ലോകത്തിലെ ഏറ്റവും വലിയ പുഷ്പം ഏതാണെന്ന് നമ്മളിൽ ഒട്ടുമില്ല പേർക്കും അറിയാം. അതെ, ഇത് റഫ്ലേഷ്യ ആർനോൾഡിയാണ്. അതിന്റ ദുർഗന്ധം കാരണം ശവ പുഷ്പം എന്നും ഇവയെ അറിയപ്പെടുന്നു. ഇന്തോനേഷ്യയിലെ മഴക്കാടുകളിൽ കാണപ്പെടുന്ന ഒരു പുഷ്പമാണിത്. ഇപ്പോൾ റഫ്ലേഷിയയുടെ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.
നിറയെ പൂത്തുനിൽക്കുന്ന റഫ്ലേഷ്യയുടെ വീഡിയോയാണിത്. നൗ ദിസ് ന്യൂസിന്റെ ട്വിറ്റർ പേജിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്. ഇതിനോടകം 36,000-ലധികം പേർ ഈ വീഡിയോ കണ്ടു. അഞ്ച് ദളങ്ങളുള്ള റഫ്ലേഷിയെയാണ് വീഡിയോയിൽ കാണാനാകുന്നത്.ഏകദേശം 100 സെ.മി വ്യാസമുള്ള റഫ്ലേഷ്യപുഷ്പത്തിന് 15 കിലോ വരെ ഭാരമുണ്ടാകും. ഇലയോ, തണ്ടോ ഇല്ലാത്ത റഫ്ലേഷ്യ ഒരു പരാദസസ്യവുമാണ്. ഈ പുഷ്പം ഭക്ഷണം ഉണ്ടാക്കാൻ സൂര്യനിൽ നിന്നുള്ള ഊർജ്ജം ഉപയോഗിക്കുന്നില്ലെന്ന പ്രത്യേകതയുമുണ്ട്.