വാട്‌സാപ്പില്‍ അനാവശ്യ ഗ്രൂപ്പുകളോട് പറയാം ഗുഡ്‌ബൈ
പരിചയക്കാരുമായി ബന്ധം നില നിര്‍ത്താനും ആശയ വിനിമയം നടത്താനും കഴിയുന്നുണ്ടെങ്കിലും പലപ്പോഴും അനാവശ്യമായി പല ഗ്രൂപ്പുകളിലും അംഗമാക്കപ്പെടുന്നതാണ് ഒരു വാട്ട്‌സ്ആപ്പ് ഉപയോക്താവിന് തലവേദന ഉണ്ടാക്കുന്ന പ്രധാന സംഭവം. ചില ഗ്രൂപ്പുകളില്‍ നിന്നും എത്ര പുറത്തുകടക്കാന്‍ ശ്രമിച്ചാലും ശല്യക്കാരായ അഡ്മിന്‍മാര്‍ നിങ്ങളെ വീണ്ടും വീണ്ടും ആ ഗ്രൂപ്പില്‍ തന്നെ ചേര്‍ത്തുകൊണ്ടിരിക്കുകയും ചെയ്യും.
എപ്പോള്‍ വേണമെങ്കിലും ആര്‍ക്കും ഏത് വാട്‌സാപ്പ് ഗ്രൂപ്പില്‍ വേണമെങ്കിലും ആഡ് ചെയ്യാന്‍ കഴിയുന്ന രീതിയിലാകും നിങ്ങളുടെ ആപ്ലിക്കേഷന്റെ സെറ്റിംഗ്‌സ്. ഈ സെറ്റിങ്‌സില്‍ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ത്തന്നെ അനാവശ്യ മെസ്സേജുകളില്‍ നിന്നും രക്ഷപ്പെടാം. ചെയ്യേണ്ടത് ഇത്രമാത്രം…
നിങ്ങളുടെ ഫോണിലെ വാട്‌സാപ്പ് തുറക്കുക.
വാട്‌സാപ്പിലെ സെറ്റിംഗ് ടാബില്‍ ക്ലിക്ക് ചെയ്ത അക്കൗണ്ട് ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.
അക്കൗണ്ട് ടാബില്‍ നിന്നും പ്രൈവസി തിരഞ്ഞെടുക്കുക
ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ താഴെയായി ഗ്രൂപ്പ്‌സ് എന്ന ഓപ്ഷന്‍ ലഭിക്കും, ഇത് സെലക്ട് ചെയ്യുക.
ഇവിടെ ക്ലിക്കുമ്പോള്‍ Who can add me to group എന്നതിന് കീഴെ ‘Everyone’, ‘My Contacts, ‘Nobody’ എന്നിങ്ങനെ മൂന്ന് ഓപ്ഷനുകള്‍ കാണാം. ഇതില്‍ ഉചിതമായവ തിരഞ്ഞെടുക്കാം.
‘Nobody’സെലക്ട് ചെയ്താല്‍ ആര്‍ക്കും നിങ്ങളെ ഗ്രൂപ്പില്‍ അഡ് ചെയ്യാന്‍ സാധിക്കില്ലെങ്കിലും ഗ്രൂപ്പ് ഇന്‍വൈറ്റ് ലിങ്ക് ഉപയോഗിച്ച് നിങ്ങള്‍ക്ക് ആ ഗ്രൂപ്പില്‍ ചേരാം. ഗ്രൂപ്പ് അഡ്മിന്മാര്‍ അയക്കുന്ന ഈ ഇന്‍വൈറ്റ് സന്ദേശത്തില്‍ ഗ്രൂപ്പിന്റെ പേര്, വിവരണം, ഗ്രൂപ്പ് അംഗങ്ങള്‍ ആരൊക്കെ എന്നെല്ലാമുണ്ടാകും. ഈ ഗ്രൂപിലേക്കുള്ള ക്ഷണം മൂന്നു ദിവസം നിലനില്‍ക്കും. മറുപടി ലഭിക്കാതിരുന്നാല്‍ റദ്ദാവുകയും ചെയ്യും.
My Contacts എന്ന ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ നിങ്ങളുടെ കോണ്‍ടാക്ട് ലിസ്റ്റിലുള്ള ആര്‍ക്കും അനുമതിയില്ലാതെ നിങ്ങളെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചേര്‍ക്കാം. അതല്ല Everyone ഓപ്ഷനാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ ഇപ്പോഴത്തെ സ്ഥിതി തുടരും. ആര്‍ക്ക് വേണമെങ്കിലും നിങ്ങളെ ഗ്രൂപ്പുകളില്‍ ചേര്‍ക്കാനാവും.