കേന്ദ്രസേനയില്‍ അവസരം!

കേന്ദ്രസേനകളായ സിആര്‍പിഎഫ്, ബിഎസ്എഫ്, ഐടിബിപി, സിഐഎസ്എഫ്, എസ്എസ്ബി, ഡല്‍ഹി പൊലീസ് എന്നിവയില്‍ സബ് ഇന്‍സ്പക്ടര്‍(എസ്‌ഐ), അസി. സബ് ഇന്‍സ്പക്ടര്‍(എഎസ്‌ഐ) തസ്തികകളിലേക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു.

സിഐഎസ്എഫില്‍ എഎസ്‌ഐ ഒഴിവുണ്ട്. സ്ത്രീകള്‍ക്കും അപേക്ഷിക്കാം. രണ്ട് ഘട്ടങ്ങളിലായുള്ള എഴുത്ത് പരീക്ഷ, ശാരീരികക്ഷമതാ പരിശോധന, വൈദ്യപരിശോധന, അഭിമുഖം എന്നിവയുടെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്. കേരളത്തില്‍ തിരുവനന്തപുരം, കൊല്ലം, കോട്ടയം, കൊച്ചി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍ എന്നിവയാണ് പരീക്ഷാകേന്ദ്രങ്ങള്‍.

യോഗ്യത ബിരുദം. ഡല്‍ഹി പൊലീസ് എസ്‌ഐ തസ്തികയില്‍ അപേക്ഷിക്കുന്ന പരുഷന്മാര്‍ക്ക് ഡ്രൈവിങ് ലൈസന്‍സ് (കാര്‍, മോട്ടോര്‍ സൈക്കിള്‍) ലൈസന്‍സുണ്ടായിരിക്കണം. ശാരിരീക യോഗ്യത പുരുഷന്മാര്‍ ഉയരം 170 സെ.മീ, നെഞ്ചളവ് 8085 സെ. സ്ത്രീകള്‍ക്ക് ഉയരം 157 സെ.മീ. നിയമാനുസൃത ഇളവ് ലഭിക്കും. കണ്ണടയില്ലാതെ മികച്ച കാഴ്ച ശക്തിവേണം, കൂട്ടിമുട്ടുന്ന കാല്‍മുട്ടുകള്‍, പരന്ന കാല്‍പ്പാദങ്ങള്‍, വെരിക്കോസ്വെയിന്‍, കോങ്കണ്ണ് എന്നിവയുള്ളവര്‍ക്ക് അപേക്ഷിക്കാനാവില്ല. പ്രായം 20-25. അപേക്ഷാഫീസ് നൂറുരൂപ.

എസ്സി, എസ്ടി, വിമുക്തഭടന്മാര്‍, വനിതകള്‍ എന്നിവര്‍ക്ക് ഫീസില്ല. www.ssc.nic.in വഴി ഓണ്‍ലൈനായി ആദ്യം വണ്‍ടൈം രജിസ്റ്റര്‍ ചെയ്യണം. ഉദ്യോഗാര്‍ഥിയുടെ ആവശ്യമായ രേഖകളും ഒപ്പും അപ്‌ലോഡ് ചെയ്യണം. പിന്നീട് വെബ്‌സൈറ്റ് വഴി അപേക്ഷിക്കണം. ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബര്‍ 16.

You might also like