64-ാം വയസ്സിൽ നടി ജയസുധ വിവാഹിതയാക്കുന്നു,താരത്തിന്റെ മുന്നാം വിവാഹമോ?

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതമായ നടിയാണ് ജയസുധ. ‘ഇഷ്‌ടം’ സിനിമയിൽ നെടുമുടി വേണുവിന്റെ നായികയായി വേഷമിട്ടാണ് ജയസുധയെ പ്രേക്ഷകർക്ക് കൂടുതൽ പരിചയം. ഈ ചിത്രത്തിലെ ചഞ്ചല ദ്രുതപദ താളം… എന്ന ഗാനം മാത്രം മതി ജയസുധയെ ഓർക്കാൻ. തെലുങ്ക് സിനിമയിലെ സജ്ജീവമായ ജയസുധ വിജയ് ചിത്രം വാരിസിൽ മികച്ച വേഷം ചെയ്ത് വീണ്ടും കയ്യടികൾ നേടിയിരിക്കുകയാണ്. താരം വീണ്ടും വിവാഹം ചെയ്യാൻ പോകുന്നു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലായിരിക്കുന്നത്. നടിക്ക് ഇപ്പോൾ 64 വയസ്സ് പ്രായമുണ്ട്. താരം വീണ്ടും വിവാഹം ചെയ്യുന്നു എന്ന് ചില തെലുങ്ക് മാധ്യമങ്ങളിൽ വാർത്ത വന്നിരുന്നു. വാരിസ് സിനിമയുടെ പ്രൊമോഷൻ വേളയിൽ ഉൾപ്പെടെ ഒരാൾ അവർക്കൊപ്പം ഉണ്ടായിരുന്നു എന്നതാണ് വിഷയം.

ആദ്യ വിവാഹത്തിൽ നിന്നും വേർപിരിഞ്ഞ് പിന്നീട് ബോളിവുഡ് നിർമ്മാതാവ് നിതിൻ കപൂറിനെ വിവാഹം കഴിക്കുകയായിരുന്നും. എന്നാൽ ഇദ്ദേ​ഹത്തിന്റെ മരണ ശേഷം താരം സിനിമകളിൽ നിന്ന് വിട്ടു നിന്നു. ഒരു തെലുങ്ക് ടി.വി. ചാനലിന് നൽകിയ അഭിമുഖത്തിൽ ഒപ്പം ഉണ്ടായിരുന്ന് ആളിനെ പറ്റി ജയസുധ പറയുകയുണ്ടായി. അദ്ദേഹം ഒരു എൻ.ആർ.ഐ. ആണ്. ജയസുധയുടെ ബിയോപിക് ചെയ്യാൻ തല്പരനാണ്. താരത്തെ വ്യക്തിപരമായി അറിയുക എന്ന ലക്ഷ്യത്തോടെ അവർക്കൊപ്പം സഞ്ചരിക്കുന്നു. പലപ്പോഴും ഒപ്പം കാണും. പ്രചാരണങ്ങൾക്ക് മറുപടിയായിരുന്നു താരത്തിന്റെ വാക്കുകൾ.

You might also like